തിരുവനന്തപുരം : വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച നാല് പേരെ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ അവശനിലയില്‍ കഴിയുകയാണ് നാല് പേരും. വിഴിഞ്ഞത്തെ സ്വകാര്യ ഹോട്ടലില്‍ നിന്ന് 7 പേര് അടങ്ങുന്ന യുവാക്കളുടെ സംഘം ഇന്നലെ രാത്രി 9 .30 നാണ് ഭക്ഷണം കഴിച്ചത്. ശേഷം എല്ലാവരും വീടുകളിലേക്ക് മടങ്ങി. രാത്രി മുതല്‍ ഛര്‍ദി ,വയറിളക്കം, വയറുവേദന, നടുവേദന തുടങ്ങിയ അസ്വസ്ഥതകളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രികളിലും പിന്നീട് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഭക്ഷണത്തോടൊപ്പം മുന്തിരി ജൂസ് കഴിച്ച അജിന്‍ ദേവ് നെയ്യാറ്റിന്‍കര ,ബെന്‍സണ്‍ അമരവിള ,സച്ചിന്‍ അമരവിള ,ആഷിക് ആലി അമരവിള തുടങ്ങിയവര്‍ക്കാണ് വിഷബാധയേറ്റത്. ഇവര്‍ ഇപ്പോഴും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ അവശനിലയില്‍ കഴിയുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച നാല് പേര്‍ക്ക് ഭക്ഷ്യ വിഷബാധ
RECENT NEWS
Advertisment