ഇനി ഗുണം അറിഞ്ഞ് കഴിക്കാം , ഈറ്റ് റൈറ്റ് കേരള ആപ്പ് എത്തി ; ഹോട്ടലുകൾക്ക് ഹൈജീൻ റേറ്റിങ്ങ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന ഹോട്ടലുകളുടെയും ബേക്കറികളുടെയും വിവരങ്ങളുമായി സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിന്റെ ഈറ്റ് റൈറ്റ് കേരള ആപ്പ് എത്തി. ‍ലോക ഭക്ഷ്യസുരക്ഷാ ദിനമായ ഇന്ന് മന്ത്രി വീണാ ജോർജ് ആപ്പ് അവതരിപ്പിക്കും. നിലവിൽ 1600 ഹോട്ടലുകളാണ് വിവിധ ജില്ലകളിലായി ഹൈജീൻ റേറ്റിംഗ് പൂർത്തിയാക്കി ആപ്പിൽ സ്ഥാനം നേടിയത്. ‌വിവിധ മികവുകളെ അടിസ്ഥാനവമാക്കി അഞ്ചുവരെ റേറ്റിങ്ങാണു നൽകുന്നത്.

വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും ​ഗുണനിലവാരം മുതൽ ജീവനക്കാരുടെ ആരോ​ഗ്യസർട്ടിഫിക്കറ്റ് വരെ റേറ്റിങ്ങിന് ആധാരമാക്കും. ഭക്ഷ്യസുരക്ഷാ നിയമത്തെക്കുറിച്ചുള്ള വിവരങ്ങളും ഈ ആപ്പിൽ ലഭ്യമാണ്. കൂടാതെ ഭക്ഷ്യ സുരക്ഷാ ഗ്രിവൻസ് പോർട്ടൽ ഈ ആപ്പിൽ ലിങ്ക് ചെയ്തിട്ടുണ്ട്. അതിനാൽ ഈ ആപ്പിലൂടെ പരാതികൾ അറിയിക്കാനും കഴിയും. റേറ്റിങ് പട്ടികയിൽ പെടാത്ത സ്ഥാപനങ്ങളെക്കുറിച്ചും പരാതിപ്പെടാൻ അവസരമുണ്ട്. ആപ്പിൽ ഗൂ​ഗിൾ മാപ്പ് ലിങ്ക് ചെയ്തിട്ടുള്ളതിനാൽ സ്ഥാപനത്തിലേക്കുള്ള യാത്രയ്ക്കും ബുദ്ധിമുട്ടുണ്ടാകില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ്: പിണറായിക്കെതിരായ ഇഡി കത്തിൽ അമ്പരപ്പിക്കുന്ന വിവരങ്ങളുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസ് എടുക്കണം എന്ന് ശുപാർശ...

സഹോദരി പ്രണയിച്ചു വിവാഹംകഴിച്ചയാളെ കൊല്ലാൻ ശ്രമിച്ചു ; പ്രതികൾക്ക് 7 വർഷം തടവ്

0
കണ്ണൂർ: സഹോദരി പ്രണയിച്ച് വിവാഹംകഴിച്ച യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവതിയുടെ...

ശ്രീലങ്കയിലെ നെഗോമ്പോ ജയിൽ കലാപം : കൊല്ലപ്പെട്ടവരിൽ മലയാളിയും

0
കൊളംബോ: ശ്രീലങ്കയിലെ നെഗോമ്പോ ജയിലിൽ ജൂലൈയിൽ നടന്ന കലാപത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ...

സിപിഎം വിശാല സംസ്ഥാന കമ്മിറ്റി 13 മുതൽ ; വിമർശനങ്ങൾ വ്യക്തി കേന്ദ്രീകൃതമാകാതിരിക്കാൻ കരുതൽ

0
കോഴിക്കോട്: തുടർഭരണം എന്ന ലക്ഷ്യത്തിന് ഏറ്റ വലിയ തിരിച്ചടി വിലയിരുത്താൻ കോഴിക്കോട്ട്...