Monday, May 5, 2025 9:33 am

ഭക്ഷ്യസുരക്ഷാ രജിസ്റ്റര്‍ നമ്പര്‍ കടയില്‍ പ്രദര്‍ശിപ്പിക്കണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകളിൽ ഭക്ഷ്യസുരക്ഷാ ലൈസൻസ് നമ്പറോ രജിസ്ട്രേഷൻ നമ്പറോ പ്രദർശിപ്പിക്കണമെന്ന നിർദേശം കർശനമാക്കുന്നു. ഹോട്ടലുകൾ, തട്ടുകടകൾ, ബേക്കറികൾ, പലചരക്ക് കട തുടങ്ങിയ സ്ഥാപനങ്ങൾക്കാണ് രജിസ്ട്രേഷൻ വേണ്ടത്.

ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയന്ത്രണ അതോറിറ്റിയുടേതാണ് (എഫ്.എസ്.എസ്.എ.ഐ.) നിർദേശം. ജനുവരി മുതൽ ഇത് കർശനമാക്കും. വീഴ്ചയുണ്ടായാൽ ആദ്യം മുന്നറിയിപ്പ് നൽകും. തുടർന്നും പരിഹരിച്ചില്ലെങ്കിൽ പിഴയീടാക്കും.

ഒരു ലക്ഷം രൂപ പിഴയും ലൈസൻസ് സസ്പെൻഡ് ചെയ്യൽ നടപടികളും ഉണ്ടാവും. ഇതനുസരിച്ചുള്ള പരിശോധന തുടങ്ങാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിക്കഴിഞ്ഞു. 12 ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ മതി.

അതിനു മുകളിൽ വരുമാനമുള്ള സ്ഥാപനങ്ങൾക്ക് ലൈസൻസ് വേണം. നമ്പറുകൾ കടയിലെത്തുന്നവർക്ക് കാണാൻ കഴിയുന്ന വിധത്തിൽ മുൻപിൽത്തന്നെ പ്രദർശിപ്പിക്കണമെന്നാണ് നിർദേശം. ഉപഭോക്താക്കൾക്ക് സ്ഥാപനങ്ങളെ കുറിച്ച് പരാതിയുണ്ടെങ്കിൽ രജിസ്ട്രേഷൻ/ലൈസൻസ് നമ്പറുകൾ കൂടി ഉൾപ്പെടുത്തി പരാതി നൽകണമെന്നാണ് എഫ്.എസ്.എസ്.എ.ഐ. അറിയിച്ചിരിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട്...

കുന്നന്താനം ലോക്കൽ സമ്മേളനം ; സിപിഐ ആഞ്ഞിലിത്താനത്ത് പൊതുസമ്മേളനം നടത്തി

0
മല്ലപ്പള്ളി : സിപിഐ കുന്നന്താനം ലോക്കൽ സമ്മേളനത്തോട് അനുബന്ധിച്ച് ആഞ്ഞിലിത്താനത്ത്...

കോഴിക്കോട് നഗരത്തില്‍ പെണ്‍വാണിഭം ; രക്ഷപ്പെട്ടോടിയ 17കാരി പോലീസ് സ്റ്റേഷനില്‍ അഭയം തേടി

0
കോഴിക്കോട്: ഇതര സംസ്ഥാനത്ത് നിന്നും യുവതികളെ എത്തിച്ച് കോഴിക്കോട് നഗരത്തില്‍ പെണ്‍വാണിഭം....