കാൽ വിരലുകളിൽ ചുവന്ന തിണർപ്പും ചൊറിച്ചിലും – എന്താണ് കൊവിഡ് ടോസ്?

For full experience, Download our mobile application:
Get it on Google Play

കൊവിഡ് ബാധിച്ചതിന് ശേഷം കാൽ വിരലുകളിൽ ചുവന്ന തിണർപ്പും ചൊറിച്ചിലും. എന്ത് കൊണ്ടാണ് ഇങ്ങനെ വരുന്നതെന്ന് വ്യക്തമാക്കുകയാണ് ​ഗവേഷകർ. കൊവിഡ് ടോസ് എന്നാണ് ഇതിനെ പറയുന്നത്. കൊറോണ വൈറസിനോടുള്ള ശക്തമായ രോഗപ്രതിരോധ പ്രതികരണമാണ്  കാൽവിരലുകളിൽ കണ്ട് വരുന്ന ഈ തണർപ്പെന്ന് ബ്രിട്ടീഷ് ജേർണൽ ഓഫ് ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

പകർച്ചവ്യാധിയുടെ തുടക്കത്തിൽ അസാധാരണമായ ലക്ഷണം ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. സാധാരണഗതിയിൽ ചെറിയ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്ന ആളുകളിലെ വിരലുകളിൽ ചുവന്ന തിണർപ്പും ചൊറിച്ചിലും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.

2020 ഏപ്രിലിൽ കൊവിഡ് ബാധിച്ച രോ​ഗികളിൽ കാൽവിരലുകളിൽ ഈ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്ത 50 രോഗികളിൽ നിന്നും രക്ത സാമ്പിളുകൾ പരിശോധിച്ചു. കൊവിഡ് ടോസ്  ബാധിച്ച കാൽ വിരലിന് നിറവ്യത്യാസവും കണ്ടേക്കാം. വിരൽ ചുവന്നോ പർപ്പിൾ നിറത്തിലേക്കോ മാറുമെന്നാണ് ​ഗവേഷകർ പറയുന്നത്.

ചർമ്മം വരണ്ടു പോകാനും ചിലപ്പോൾ പഴുക്കാനും സാധ്യതയുണ്ടെന്ന് ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ അസോസിയേറ്റ് പ്രൊഫസറും മസാച്യുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിൽ ഗ്ലോബൽ ഹെൽത്ത് ഡെർമറ്റോളജി ഡയറക്ടറുമായ എസ്തർ ഫ്രീമാൻ പറഞ്ഞു. ചില ആളുകളിൽ ആഴ്ചകൾ കൊണ്ട് ഈ അവസ്ഥ ഭേദപ്പെടാം. എന്നാൽ ചിലർക്ക് ഈ അവസ്ഥ മാറാൻ മാസങ്ങൾ വേണ്ടി വരുമെന്ന് അദ്ദേഹം പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....