കാഫിർ സ്ക്രീൻ ഷോട്ട് വിവാദം : പോസ്റ്റ്‌ സാമൂഹിക മാധ്യമത്തിൽ നിന്നും നീക്കാതെ സിപിഎം നേതാവ് ; പരാതിയിൽ കേസെടുക്കാതെ പോലീസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് വിവാദമായിട്ടും പോസ്റ്റ്‌ സാമൂഹിക മാധ്യമത്തിൽ നിന്നും നീക്കാതെ സിപിഎം നേതാവ്. പയ്യോളി ഏരിയാ സെക്രട്ടറി എംപി ഷിബുവിന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ഇപ്പോഴും തുടരുന്നുണ്ട്. പോലീസ് കേസിന് പിറകെ സിപിഎം നേതാക്കൾ പോസ്റ്റ്‌ പിൻവലിച്ചിരുന്നു. എന്നാൽ, രണ്ട് വർഷം ആയിട്ടും എംപി ഷിബു പോസ്റ്റ്‌ പിൻവലിച്ചിട്ടില്ല. ഇതുസംബന്ധിച്ച പരാതിയിൽ പൊലീസ് കേസ് എടുത്തിട്ടില്ല. യൂത്ത് കോൺഗ്രസ്‌ നേതാവ് ദുൽകിഫിൽ രണ്ട് വർഷം മുൻപാണ് പരാതി നൽകിയത്. പരാതി സൈബർ സെല്ലിന് കൈമാറി എങ്കിലും തുടർ നടപടി എടുത്തില്ല. വീണ്ടും ദുൽകിഫിൽ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇക്കാര്യം എസ്ഐടി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം എന്നാണ് ആവശ്യം.

അതേസമയം, കാഫിർ സ്ക്രീൻഷോട്ട് കേസിൽ തുടർനടപടികളിലേക്ക് കടക്കുകയാണ് എസ്ഐടി. ഉടൻ യോഗം ചേരും. മെറ്റയിൽ നിന്നും വിവരങ്ങൾ തേടും. യഥാർത്ഥ കുറ്റവാളികളെ ഇനിയെങ്കിലും കണ്ടെത്താൻ ആകുമെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു. ആശ്വാസമെന്ന് ആരോപണ വിധേയനായ യൂത്ത് ലീഗ് നേതാവ് മുഹമ്മദ്‌ കാസിം വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലിക്കിടെ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദ്ദനം ; പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

0
തൃശ്ശൂർ: തൃശ്ശൂർ പുഴക്കലിൽ സൂപ്പർമാർക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദനം. അർദ്ധരാത്രിയിൽ മദ്യലഹരിയിൽ...

വാടക വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗര്‍ഭിണി ചികിത്സയിലിരിക്കെ മരിച്ചു: സംഭവം കോഴിക്കോട്

0
കോഴിക്കോട്: അരിക്കുളത്ത് വാടക വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പയ്യോളി...

കുട്ടിയുടെ വാശിക്ക് മുന്നിൽ മുട്ടുകുത്തി അധികൃതർ; സീറ്റ് ബെൽറ്റ് ധരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് വിമാനം...

0
വിക്ടോറിയ: ബ്രിട്ടീഷ് കൊളംബിയയിലെ വിക്ടോറിയയില്‍ നിന്ന് ടൊറന്റോയിലേക്ക് പോകുകയായിരുന്ന പോര്‍ട്ടര്‍ എയര്‍ലൈന്‍സ്...

എൻഡോസൾഫാൻ ദുരിതബാധിതർക്ക് കൈത്താങ്ങായി ‘സ്‌നേഹസാന്ത്വനം’ പദ്ധതി; 14.40 കോടി രൂപ അനുവദിച്ച് സർക്കാർ

0
തിരുവനന്തപുരം : എൻഡോസൾഫാൻ ദുരിത ബാധിതർക്ക് നൽകിയ വാക്ക് പാലിച്ച് സംസ്ഥാന...