സ്പോട്സ് ഹോസ്റ്റലിൽ ഭക്ഷണ ക്ഷാമം ; പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സ്പോട്സ് കൗണ്‍സിലിന്റെ കൊച്ചി പനമ്പള്ളിനഗറിലെ സ്പോട്സ് ഹോസ്റ്റലിൽ കുട്ടികൾക്ക് ആവശ്യമായ ഭക്ഷണം കിട്ടാത്ത വിഷയത്തിൽ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്. പ്രശ്നം പരിഹരിക്കാൻ കായിക മന്ത്രിയെ സമീപിക്കാനാണ് തീരുമാനം. ഭക്ഷണക്ഷാമത്തിന് പരിഹാരമായെന്ന് അധികൃതർ പറയുമ്പോഴും മെനുവിലെ ഭക്ഷണം ഇപ്പോഴും കുട്ടികൾക്ക് ലഭിക്കുന്നില്ല. ഭക്ഷണക്ഷാമം പരിഹരിച്ചെന്നും എല്ലാം സാധാരണ നിലയിലായെന്നുമാണ് വാർഡനടക്കം പറയുന്നത്. എന്നാല്‍ മെനുവിലെ ഭക്ഷണം ലഭിക്കുന്നില്ലെന്നാണ് കുട്ടികളുടെ പക്ഷം.

വിഷയത്തിൽ ഹോസ്റ്റലിൽ സന്ദർശനം നടത്തിയ ടി.ജെ.വിനോദ് എംഎൽഎ സംസ്ഥാന സ്പോർട്സ് കൗൺസിൽ അധ്യക്ഷനുമായി ഫോണിൽ ബന്ധപ്പെട്ടു. സംസ്ഥാനത്തെ എല്ലാ സ്പോർട്സ് ഹോസ്റ്റലുകളിലും ജനുവരി വരെയുള്ള കുടിശ്ശിക തീർത്തതായാണ് സ്പോർട്സ് കൗൺസിൽ അധ്യക്ഷൻ അറിയിച്ചത്. ജില്ല സ്പോർട്സ് കൗൺസിലിന്റെ പക്കൽ ആവശ്യത്തിനു പണമുണ്ടായിട്ടും ഭക്ഷണക്ഷാമത്തിൽ ഇടപെടുന്നില്ലെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. വിഷയം പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷധം ആരംഭിക്കുമെന്നും എംഎൽഎ വ്യക്തമാക്കി. കായിക പരിശീലനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ഇതുവരെ നല്‍കിവന്നിരുന്നത് ചോറും കുമ്പളങ്ങക്കറിയും കട്ടന്‍ചായയുമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...