പച്ചക്കറിക്ക് പിന്നാലെ ചിക്കനും മീനിനും തീവില; താളം തെറ്റി കുടുംബ ബജറ്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പച്ചക്കറികള്‍ക്കൊപ്പം മത്സ്യത്തിന്‍റെയും കോഴിയിറച്ചിയുടെയും വിലക്കയറ്റം കുടുംബ ബജറ്റിന്‍റെ താളം തെറ്റിക്കുന്നു. ട്രോളിംഗ് നിരോധനം വന്നതോടെ മീൻ വില ഉയർന്നതിന് പിന്നാലെ കോഴിയിറച്ചി വിലയും കുതിക്കുകയാണ്. മലയാളികള്‍ക്ക് ഒരുപോലെ പ്രിയപ്പെട്ടതാണ് മീനും ചിക്കനും. ട്രോളിങ് നിരോധനം നിലവില്‍ വന്നതോടെ മത്സ്യത്തിന്‍റെ വരവ് കുറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന കേടായ മത്സ്യങ്ങള്‍ വരുന്നത് പിടികൂടിയതോടെ മത്സ്യത്തോടിനുള്ള താത്പര്യം തത്കാലത്തേക്ക് കുറച്ചു മലയാളികള്‍. കിട്ടുന്ന മത്സ്യത്തിനാണെങ്കില്‍ തൊട്ടാല്‍ പൊളളുന്ന വിലയും.

വിലക്കയറ്റം കാരണം മീന്‍ വാങ്ങാതെ ആളുകള്‍ മടങ്ങുന്നത് മത്സ്യത്തൊഴിലാളികളെയും ദുരിതത്തിൽ ആക്കുന്നുണ്ട്. മീനിന്‍റെ വിലക്കയറ്റം മലയാളികളെ ചിക്കനിലേക്ക് കൂടുതല്‍ അടുപ്പിച്ചു. എന്നാല്‍ ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ ചിക്കന്‍റെ വിലയും ഉയരുന്നുവെന്നാണ് ജനങ്ങളുടെ പരാതി. നിത്യോപയോഗ സാധനങ്ങളുടെ എല്ലാം വില കൂടുന്നതിനൊപ്പം മീനിന്‍റെയും ചിക്കന്‍റെയും വില കൂടി ഉയർന്നതോടെ ഇഷ്ടവിഭവങ്ങൾ തീൻമേശയിലെത്തിക്കാൻ കഴിയുന്നില്ല സാധാരണക്കാരായ മലയാളികൾക്ക്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...