ഭക്ഷ്യസുരക്ഷാ സംവിധാനങ്ങൾ പൂർണ സജ്ജം ; പരിഭ്രാന്തി വേണ്ടെന്ന് കുവൈത്ത് മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി : മേഖലയിൽ യുദ്ധസാഹചര്യം നിലനിൽക്കുന്നുണ്ടെങ്കിലും കുവൈത്തിലെ ഭക്ഷ്യസുരക്ഷാ സംവിധാനങ്ങൾ പൂർണ്ണ സജ്ജമാണെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സാമൂഹിക ക്ഷേമ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ എല്ലാ സഹകരണ സംഘങ്ങളിലും ആവശ്യത്തിന് ഭക്ഷ്യവസ്തുക്കളും അത്യാവശ്യ സാധനങ്ങളും ലഭ്യമാണെന്ന് മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഭക്ഷ്യവസ്തുക്കളുടെയും കുടിവെള്ളത്തിന്റെയും ശേഖരം നിരീക്ഷിക്കാൻ മന്ത്രാലയത്തിന് കീഴിൽ പ്രത്യേക കൺട്രോൾ റൂം തുറന്നിട്ടുണ്ട്.

വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച് തന്ത്രപ്രധാനമായ ഭക്ഷ്യശേഖരം കൃത്യമായി വിലയിരുത്തുന്നുണ്ട്. ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ സേവനം ലഭ്യമാക്കാൻ എല്ലാ സഹകരണ സംഘങ്ങളും പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് യൂണിയൻ ഓഫ് കൺസ്യൂമർ കോഓപ്പറേറ്റീവ് സൊസൈറ്റീസ് അറിയിച്ചു. വിപണിയിലെ തിരക്ക് നിയന്ത്രിക്കാനും സാധനങ്ങളുടെ സുഗമമായ വിതരണം ഉറപ്പാക്കാനും സിസിടിവി ക്യാമറകൾ വഴി കൺട്രോൾ റൂമിൽ നിന്ന് നേരിട്ട് നിരീക്ഷണം നടത്തുന്നുണ്ട്. സാധനങ്ങൾ പൂഴ്ത്തിവെക്കാനോ അമിതമായി വാങ്ങി ശേഖരിക്കാനോ ശ്രമിക്കരുത് എന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. നിലവിലെ സാഹചര്യത്തിൽ അടുത്ത ആറുമാസത്തേക്കുള്ള അത്യാവശ്യ സാധനങ്ങൾ സ്റ്റോക്കുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തൽ ; ഉഡുപ്പി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ഉഡുപ്പി : വാഴപ്പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തി...

തിരുവോണത്തിന് ബിവറേജസ് തുറക്കില്ല

0
തിരുവനന്തപുരം: തിരുവോണ ദിവസമായ ഓഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് ബിവറേജസ്...

മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ് ; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ...

0
കൊച്ചി: മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...