ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തെ അപലപിച്ച് ഖത്തർ

For full experience, Download our mobile application:
Get it on Google Play

ഖത്തർ : ഒമാനിലെ ഖസബ് തുറമുഖത്ത് എണ്ണക്കപ്പലിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തെ അപലപിച്ച് ഖത്തർ. ഒമാനിലെ വാണിജ്യ തുറമുഖമായ ദുഖും പോർട്ടിനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണത്തെയും ഖത്തർ അപലപിച്ചു. ആക്രമണം ഒമാനിന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും മധ്യസ്ഥ ശ്രമങ്ങളിൽ സജീവ പങ്ക് വഹിച്ച രാജ്യത്തിനെയും ലക്ഷ്യം വയ്ക്കുന്നത് ഭീരുത്വമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

എണ്ണക്കപ്പലിൽ 15 ഇന്ത്യൻ പൗരന്മാരും 5 ഇറാൻ പൗരന്മാരുമായിരുന്നു ഉണ്ടായിരുന്നത്. ഒമാൻ സമുദ്ര സുരക്ഷാ കേന്ദ്രം ഇടപെട്ടാണ് ജീവനക്കാരെ രക്ഷിച്ചത്. ഒമാൻ തീരത്ത് വീണ്ടും ആക്രമണം ഉടലെടുക്കുകയാണ്. ദുഖും തുറമുഖത്ത് പാർപ്പിട സമുച്ചയത്തിൽ രണ്ട് ഇടങ്ങളിലായാണ് ഡ്രോൺ ആക്രമണം ഉണ്ടായത്. ഡ്രോണുകളിൽ ഒന്ന് തൊഴിലാളികളുടെ താമസ കേന്ദ്രത്തിലേക്ക് പതിക്കുകയായിരുന്നു.ആക്രമണത്തിൽ പ്രവാസിയായ ഒരു തൊഴിലാളിക്ക് പരുക്കേറ്റു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴ : റോഡുകൾ അടച്ചു ; ആയിരങ്ങളെ മാറ്റിപ്പാർപ്പിച്ചു

0
ഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വടക്കുകിഴക്കൻ മേഖലകളിലും ശക്തമായ മഴ തുടരുന്നു. കനത്ത...

സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് ദില്ലിയിൽ തുടക്കമാകും

0
ദില്ലി: മൂന്ന് ദിവസത്തെ സിപിഐഎം കേന്ദ്ര കമ്മറ്റി യോഗത്തിന് ദില്ലിയിൽ ഇന്ന്...

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചെന്ന പരാതി ; അധ്യാപകനെതിരെ കേസെടുത്തു

0
മലപ്പുറം: മലപ്പുറം കൽപ്പകഞ്ചേരിയിൽ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചെന്ന പരാതിയിൽ അധ്യാപകൻ...

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ

0
കാസർകോട്: കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി വി ഡി...