അത്തിക്കയം ബസ് സ്റ്റാൻഡിൽ അനധികൃത പാർക്കിംഗ് രൂക്ഷം ; ബസ് സർവീസുകൾ താളംതെറ്റുന്നു

For full experience, Download our mobile application:
Get it on Google Play

​അത്തിക്കയം : അത്തിക്കയം ബസ് സ്റ്റാൻഡിനുള്ളിലെ അനിയന്ത്രിതമായ വാഹന പാർക്കിംഗ് മൂലം ബസ് സർവീസുകൾ ദുരിതത്തിലാകുന്നു. സ്റ്റാൻഡിനുള്ളിൽ സ്വകാര്യ കാറുകളും ബൈക്കുകളും തോന്നിയതുപോലെ പാർക്ക് ചെയ്യുന്നത് മൂലം ബസ്സുകൾക്ക് സ്റ്റാൻഡിൽ പ്രവേശിക്കാനോ തിരിക്കാനോ കഴിയാത്ത അവസ്ഥയാണുള്ളത്. സ്റ്റാൻഡിന്റെ മധ്യഭാഗത്തും ബസ്സുകൾ നിർത്തിയിടേണ്ട സ്ഥലങ്ങളിലും സ്വകാര്യ വാഹനങ്ങൾ നിർത്തിയിടുന്നത് പതിവാകുന്നു. ഇതിനാൽ ബസ്സുകൾക്ക് അകത്തേക്ക് പ്രവേശിക്കാൻ വലിയ പ്രയാസമാണ് നേരിടുന്നത്.

സ്റ്റാൻഡിൽ കയറാൻ കഴിയാത്തതിനെ തുടർന്ന് പല ബസ്സുകളും ഇപ്പോൾ പ്രധാന റോഡിൽ പാലത്തിന് സമീപം എത്തി ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്യുകയാണ്. ഇത് ടൗണിൽ വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. ബസ്സുകൾ സ്റ്റാൻഡിൽ കയറാത്തതിനാൽ യാത്രക്കാർ ദൂരെയുള്ള പ്രധാന റോഡിലേക്ക് ഓടേണ്ടി വരുന്നത് പ്രായമായവർക്കും കുട്ടികൾക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ബസ് സ്റ്റാൻഡിനുള്ളിലെ ഈ ‘അരാജകത്വം’ അവസാനിപ്പിക്കാൻ അധികൃതർ ഉടൻ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാർക്കിംഗ് നിരോധിച്ചുകൊണ്ട് ബോർഡുകൾ സ്ഥാപിക്കണമെന്നും, നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ പിഴയടക്കമുള്ള കർശന നടപടികൾ സ്വീകരിക്കണമെന്നും യാത്രക്കാരും ബസ് ജീവനക്കാരും ഒരേപോലെ ആവശ്യപ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

0
ബെം​ഗളൂരു: റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ നിലവാരം ഉറപ്പാക്കാൻ...

മെസ്സി വിവാദം : 22.6 കോടിയുടെ നികുതിവെട്ടിപ്പിൽ ഉദ്യോഗസ്ഥരും ഒത്താശ ചെയ്തു ; എസ്.ഐ.ടി

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന പേരിൽ റിപ്പോർട്ടർ...

ഗ്രോക്കിൽ തകരാർ : വിചിത്ര മറുപടികളിൽ അമ്പരന്ന് ഉപയോക്താക്കൾ ; വ്യാപക പരാതി

0
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ്എക്സ് എഐയുടെ (മുമ്പ് എക്സ് എഐ) ‘ഗ്രോക്’...

മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര ധനസഹായം ; സമ്പാദ്യ സമാശ്വാസ പദ്ധതിക്കായി 20 കോടി

0
തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമേകാൻ അടിയന്തര ധനസഹായം ലഭ്യമാക്കി സർക്കാർ. തീരദേശ...