ഉറക്കം ശരിയാകാത്തവരിൽ നിരവധി അസുഖങ്ങൾ വരാനുളള സാദ്ധ്യത കൂടുതലാണ്. ചില ആഹാരങ്ങൾ നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കും. വാഴപ്പഴമാണ് ഉറക്കം ലഭിക്കാൻ ഏറ്റവും ഉത്തമമായ ഭക്ഷണം. പഴത്തിൽ അടങ്ങിയിട്ടുള്ള മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവയാണ് അതിന് കാരണം. ഇവ നിങ്ങളുടെ പേശികളെ റിലാക്സ് ആക്കുന്നു. കൂടാതെ പഴത്തിൽ അമിനോ ആസിഡും ട്രിപ്‌റ്റോഫാെൻ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിനെ ശാന്തമാക്കുകയും ചെയ്യുന്നു.
മുന്തിരി, ചെറി, സ്‌ട്രോബെറി, ബദാം, മത്സ്യം, ധാന്യങ്ങൾ, ചീസ് തുടങ്ങിയ ഭക്ഷണങ്ങളും ഉറക്കം വരാൻ സഹായിക്കുന്നു. ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മാത്രം പോരാ നിങ്ങൾക്ക് കൃത്യസമയത്ത് ഉറങ്ങണമെങ്കിൽ മറ്റ് ചില കാര്യങ്ങൾ കൂടി ചെയ്യേണ്ടതുണ്ട്. ഉറങ്ങുന്നതിന് മുമ്പ് കട്ടിയുള്ള ഭക്ഷണങ്ങളോ അമിതമായോ കഴിക്കാൻ പാടില്ല. ഇത് ദഹനക്കേടിന് കാരണമാകുന്നു. അമിതമായി മസാലകൾ ഉള്ള ഭക്ഷണവും കഴിക്കാൻ പാടില്ല. ചോക്ലേറ്റ്, കോഫി പോലുള്ളവയും രാത്രി കഴിച്ചാൽ ഉറക്കം വരില്ല. അതിനാൽ തന്നെ ഇത്തരം കാര്യങ്ങൾ രാത്രി ശ്രദ്ധിക്കണം.