പൈല്‍സ് നിങ്ങളുടെ പൊറുതിമുട്ടിക്കുന്നുണ്ടോ..? എന്നാല്‍ ഈ ആഹാര സാധനങ്ങള്‍ ഒഴിവാക്കു

For full experience, Download our mobile application:
Get it on Google Play

കൃത്യമായി വയറ്റില്‍ നിന്നും മലം പോയില്ലെങ്കില്‍ അല്ലെങ്കില്‍ നിങ്ങള്‍ക്ക് മലബന്ധ പ്രശ്‌നം ഉണ്ടെങ്കില്‍ മൂലക്കുരു വരാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. മൂലക്കുരു വന്ന് കഴിഞ്ഞാല്‍ മലദ്വാരത്തിന് ചുറ്റും വേദനയും, ഒരു ചെറിയ ഇറച്ചി കഷ്ണം പൊലെ പുറത്തേക്ക് വന്ന് നില്‍ക്കുന്നതും കാണാം. അതുപോലെ മലം പോകുമ്പോള്‍ നല്ല വേദനയും ഇവര്‍ക്ക് അനുഭവപ്പെടുന്നു. മുട്ടയ്ക്കും ചിക്കനും പുറമേ ഇവര്‍ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷ്യവിഭവങ്ങള്‍ ഉണ്ട്.

പാസ്ത, പിസ്സ, ബര്‍ഗര്‍, കേക്ക്, ബിസ്‌ക്കറ്റ് എന്നിങ്ങനെ അമിതമായി പ്രോസസ്സിംഗ് കഴിഞ്ഞ ആഹാരങ്ങള്‍ പരമാവധി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍, പലരും ഇത്തരം ആഹാരങ്ങള്‍ അവരുടെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കാറില്ല. അതിനാല്‍ തന്നെ മൂലക്കുരു മാറിയാലും വീണ്ടും വീണ്ടും ഇവരില്‍ വരുന്നതിന് കാരണമാകുന്നു. നിലവില്‍ മരുന്ന് കഴിച്ച് കൊണ്ടിരിക്കുന്നവരാണെങ്കില്‍ അത് കൂടാനും ഒരു കാരണമാകുന്നു. കാരണം, ഇത്തരം ആഹാരങ്ങള്‍ പെട്ടെന്ന് ദഹിച്ച് എടുക്കാന്‍ വളരെയധികം ബുദ്ധിമുട്ടാണ്. അതിനാല്‍ തന്നെ, ഇത് അസിഡിറ്റി ഉണ്ടാക്കുകയും അതുപോലെ, വയറ്റില്‍ നിന്നും പോകാനുള്ള ബുദ്ധിമുട്ട് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.

എരിവും ഉപ്പും
അമിതമായി എരിവ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് നല്ലതല്ല. ഇത് വയറ്റില്‍ ദഹനപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇത് മാത്രമല്ല, നിലവില്‍ മൂലക്കുരു ഉള്ളവരാണെങ്കില്‍ അവര്‍ക്ക് വേദന കൂടാന്‍ ഇത് കാരണമാകും. അതുപോലെ, മലം പോകുമ്പോള്‍ നല്ല വേദനയും പുകച്ചിലും അനുഭവപ്പെടാം. എരിവ് പോലെ തന്നെ അമിതമായി ഉപ്പ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാതിരിക്കാനും ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇവയും മൂലക്കുരു കൂട്ടുന്നതിന് ഒരു പ്രധാന കാരണമാണ്.

നാരുകള്‍ അടങ്ങിയ ആഹാരം​
നാരുകള്‍ അടങ്ങിയ ആഹാരം കഴിക്കുനന്ത് നല്ലതു തന്നെയാണ്. ഇത് വയറ്റില്‍ നിന്നും കൃത്യമായി മലം പോകുന്നതിന് സഹായിക്കും. എന്നാല്‍, ഇവ അമിതമായി കഴിച്ചാല്‍ ലൂസ് മോഷന്‍ അല്ലെങ്കില്‍ ഇടയ്ക്കിടയ്ക്ക് മലം പോകാനുള്ള പ്രവണത എന്നിവ കാണാം. ഇത്തരത്തില്‍ ഇടയ്ക്കിടയ്ക്ക് പോകുന്നതും മൂലക്കുരു കൂട്ടുന്നതിന് കാരണമാകുന്നു. അതിനാല്‍, മിതമായ ആളവില്‍ മാത്രം നാരുകള്‍ അടങ്ങിയ ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇല്ലെങ്കില്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും.

പാല്‍ ഉല്‍പന്നങ്ങള്‍​
പാലും പാല്‍ ഉല്‍പന്നങ്ങളും അമിതമായി കഴിക്കാതിരിക്കുന്നതാണ് നല്ലത്. ചിലര്‍ക്ക് പാല്‍ അമിതമായി കഴിച്ചാല്‍ അല്ലെങ്കില്‍ പാല്‍ ഉല്‍പന്നങ്ങള്‍ അമിതമായി കഴിച്ചാല്‍ അത് ദഹിക്കാതെ വരികയും ഇത് അസിഡിറ്റി പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ മലബന്ധ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുന്നതിന് ഒരു കാരണമാണ്. അതിനാല്‍, പാലും പാല്‍ ഉല്‍പന്നങ്ങളും പരമാവധി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്. കഴിക്കുകയാണെങ്കില്‍ തന്നെ വളരെ മിതമായ രീതിയില്‍ കഴിക്കാന്‍ ശ്രദ്ധിക്കാം.

മദ്യം
മൂലക്കുരു ഉള്ളവര്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഒരു വസ്തുവാണ് മദ്യം. മദ്യം അമിതമായി കഴിക്കുന്നവരില്‍ ദഹന പ്രശ്‌നങ്ങളും പതിവായിരിക്കും. ഇത്തരത്തില്‍ ദഹന പ്രശ്‌നങ്ങള്‍ കൂടുന്നത്, സാവധാനത്തില്‍ മലബന്ധത്തിലേയ്ക്കും പിന്നീട് അത് മൂലക്കുരുവിലേയ്ക്കും നയിക്കാം. അതിനാല്‍, മദ്യപാനം ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...