വയര്‍ കുറയ്ക്കാന്‍ അത്താഴത്തിന് ഇവ കഴിയ്ക്കൂ

For full experience, Download our mobile application:
Get it on Google Play

കൂടുന്ന തടിയേക്കാള്‍ ചാടുന്ന വയറാണ് പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്‌നം. വയറിന് ചുറ്റും കൊഴുപ്പടിഞ്ഞ് കൂടാന്‍ എളുപ്പമാണ്. അതേ സമയം പോകാന്‍ അത്ര തന്നെ ബുദ്ധിമുട്ടും. മാത്രമല്ല, വയറിന് ചുറ്റും അടിഞ്ഞ് കൂടുന്ന കൊഴുപ്പ് ഏറെ അനാരോഗ്യകരവുമാണ്. വയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ നമുക്ക് ചെയ്യാവുന്നത് ഡയറ്റും വ്യായാമവുമാണ്. ഇവ കൃത്യമായി പാലിച്ചാല്‍ തന്നെ ഒരു പരിധി വരെ ഗുണമുണ്ടാകും. വയറ്റിലെ കൊഴുപ്പ് കൂടാനുള്ള പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്നാണ് അത്താഴം. വൈകി അത്താഴം കഴിയ്ക്കുന്നതും അത്താഴത്തിന് കഴിയ്ക്കുന്ന ചില ഹെവി ഭക്ഷണങ്ങളുമെല്ലാം തന്നെ ദോഷം ചെയ്യും. മാത്രമല്ല, വയര്‍ നിറയുന്നത് വരെ കഴിയ്ക്കുന്നതും. തടിയും വയറും കുറയ്ക്കാന്‍ അത്താഴത്തിന് കഴിയ്ക്കുന്ന ഭക്ഷണങ്ങളും പ്രധാനമാണ്. ചില പ്രത്യേക ഭക്ഷണങ്ങള്‍ അത്താഴത്തിന് കഴിയ്ക്കുന്നത് ചാടുന്ന വയറിന് ഒരു പരിധി വരെ പരിഹാരമാകുന്നു.

രാത്രി കഴിയ്ക്കാവുന്ന ഒന്നാണ് ആപ്പിള്‍. നാരുകളാല്‍ സമ്പുഷ്ടമായ ഇത് അത്താഴമായി കഴിയ്ക്കാം. പ്രത്യേകിച്ചും വലിയ വിശപ്പില്ലെങ്കില്‍. ആപ്പിള്‍ കഴിയ്ക്കുമ്പോള്‍ വിശപ്പ് പെട്ടെന്ന് കുറയുന്നു, വയര്‍ നിറയുന്നതായി തോന്നുന്നു. ഇതിലെ നാരുകള്‍ ഏറെ ആരോഗ്യ ഗുണം നല്‍കുന്നവയാണ്. നട്‌സ് രാത്രിയില്‍ കഴിയ്ക്കുന്നതും നല്ലതാണ്. ഇത് വിശപ്പ് പെട്ടെന്ന് കുറയ്ക്കാന്‍ സഹായിക്കുന്നും. മാത്രമല്ല, വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നുകയും ചെയ്യുന്നു. നട്‌സ് കഴിയ്ക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ പല പോഷകങ്ങളും ലഭിയ്ക്കുകയും ചെയ്യുന്നു. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

സാലഡ് അത്താഴമായി കഴിയ്ക്കാവുന്ന മികച്ച ഒന്നാണ്. ഇത് തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്നുവെന്ന് മാത്രമല്ല, പോഷക സമൃദ്ധവുമാണ്. പെട്ടെന്ന് ദഹിയ്ക്കുന്ന, നാരുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ സാലഡ് അത്താഴത്തില്‍ ഉള്‍പ്പെടുത്താം. ഗുണമുണ്ടാകും. പലതരം സാലഡുകള്‍ മാറി മാറി കഴിയ്ക്കുന്നത് മടുപ്പുണ്ടാക്കില്ലെന്ന് മാത്രമല്ല, ശരീരത്തിന് ആരോഗ്യം നല്‍കുകയും ചെയ്യുന്നു. രാത്രിയില്‍ ചോറിന് പകരം ഗോതമ്പ്, റാഗി, ഓട്‌സ് എന്നിവ കഴിയ്ക്കുന്നത് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. എന്നാല്‍ ഗോതമ്പ് പോലുള്ളവയ മിതമായി കഴിയ്ക്കണം. പ്രത്യേകിച്ചും ചപ്പാത്തി പോലുള്ളവ. ചോറ് ഒഴിവാക്കി പകരം 4,5 ചപ്പാത്തി കഴിച്ചാല്‍ കാര്യമായി ഗുണമുണ്ടാക്കില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...