ഭക്ഷണം ആരോഗ്യത്തിന് ഗുണകരമാണ് എന്ന് നമുക്കറിയാം. എന്നാല്‍ ഏതൊക്കെ ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് ഹാനീകരമാണ്, ഏതൊക്കെ നേരം ഏതെല്ലാം ഭക്ഷണങ്ങള്‍ കഴിക്കണം എന്നുള്ളതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. എല്ലാ ഭക്ഷണവും എല്ലാ നേരവും കഴിക്കാന്‍ പാടില്ല എന്ന് നമുക്കറിയാം. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ഉച്ചനേരത്ത് കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. . ചില ഭക്ഷണങ്ങള്‍ ഉച്ചക്ക് കഴിക്കാന്‍ പാടില്ല എന്ന് ന്യൂട്രീഷ്യന്‍മാരും പറയുന്നു. അവ ഏതൊക്കെ ഭക്ഷണങ്ങളാണ് എന്ന് നോക്കാം.
എരിവ് കൂടിയ ഭക്ഷണം: എരിവ് കൂടിയ ഭക്ഷണം കഴിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ തലേദിവസത്തെ എരിവ് കൂടിയ ഭക്ഷണം കഴിക്കുന്നത് അല്‍പം സൂക്ഷിച്ച് വേണം. കാരണം ഇത് നിങ്ങളുടെ വയറിന്റെ ആരോഗ്യത്തെ ബാധിക്കുന്നു. പ്രത്യേകിച്ച് തലേ ദിവസം തയ്യാറാക്കിയ ബിരിയാണി പോലുള്ള ഭക്ഷണങ്ങള്‍ വീണ്ടും ചൂടാക്കി കഴിക്കുന്നത് അപകടകരമായ അവസ്ഥയിലേക്കാണ് എത്തിക്കുന്നത്. പ്രത്യേകിച്ച് രണ്ട് മൂന്ന് ദിവസം പഴക്കമുള്ളതാണ് എന്നുണ്ടെങ്കില്‍ അത് അപകടകരമായ അവസ്ഥയിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്.
സാലഡ്, സൂപ്പ്: ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി പലരും സാലഡും സൂപ്പും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ അത് എത്രത്തോളം ഗുണങ്ങള്‍ നല്‍കുന്നുണ്ടെന്ന് പറഞ്ഞാലും ഇവ ഉച്ച ഭക്ഷണത്തിന് ഒരിക്കലും കഴിക്കാന്‍ പാടില്ല. കാരണം ഇവ പൊതുവേ കലോറി കുറഞ്ഞ ഭക്ഷണങ്ങളാണ്. ഇത് നിങ്ങളില്‍ പെട്ടെന്ന് വിശപ്പുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ സൂപ്പ് , സാലഡ് എന്നിവ ഉച്ചക്ക് കഴിക്കാന്‍ ഒരിക്കലും അനുയോജ്യമല്ല എന്നത് മനസ്സിലാക്കണം.
പഴങ്ങള്‍: പലരും ഉച്ച ഭക്ഷണത്തിന് മുന്‍പോ അല്ലെങ്കില്‍ ശേഷമോ പഴങ്ങള്‍ ശീലമാക്കുന്നു. എന്നാല്‍ ഇത് അത്ര നല്ല ശീലമല്ല, കാരണം ദഹന പ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന ഒന്നാണ് പഴങ്ങള്‍. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. വയറുവേദന അസ്വസ്ഥത പോലുള്ള പ്രശ്‌നങ്ങള്‍ നിങ്ങളെ പിടികൂടുന്നതിന് പിന്നില്‍ പലപ്പോഴും ഉച്ച ഭക്ഷണ നേരത്തെ പഴം കഴിക്കുന്നതാണ്. അതുകൊണ്ട് പരമാവധി ഈ ഒരു ശീലത്തെ പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
സാന്‍ഡ്വിച്ച് പിസ: പലപ്പോഴും സാന്‍ഡ് വിച്ച് പാസ്ത പീത്സ പോലുള്ള ഭക്ഷണങ്ങള്‍ പലരും കഴിക്കുന്നതിന് ശ്രദ്ധിക്കുന്നു. എന്നാല്‍ പലപ്പോഴും ആരോഗ്യകരമായ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ് ഇത്തരം ഭക്ഷണങ്ങള്‍, ഉച്ചനേരത്ത് ഇവയൊന്നും തന്നെ കഴിക്കാന്‍ ശ്രമിക്കരുത്. അത് ഗുണത്തിന് പകരം ദോഷമാണ് ഉണ്ടാക്കുക എന്നതാണ് സത്യം. ഇത്തരം കാര്യങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കണം. ഉച്ചനേരത്ത് ഒരു കാരണവശാലും ഇവയൊന്നും തന്നെ കഴിക്കരുത്.
സ്മൂത്തിയും ജ്യൂസും: പലരും ഡയറ്റിന്റേയും ഭക്ഷണനിയന്ത്രണത്തിന്റേയും പേരില്‍ പലപ്പോഴും സ്മൂത്തിയും ജ്യൂസും ഷേക്കും എല്ലാം കുടിക്കുന്നു. പ്രത്യേകിച്ച് ഉച്ച ഭക്ഷണ സമയം. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ നാം അല്‍പം ശ്രദ്ധയോടെ വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്. കാരണം ഇത്തരം സ്മൂത്തികള്‍ ഒരിക്കലും നിങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നില്ല എന്നതാണ് സത്യം. ഇത് ശരീരത്തെ കൂടുതല്‍ തളര്‍ത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. സ്മൂത്തിയും ജ്യൂസും അതുകൊണ്ട് ഉച്ചക്ക് ഭക്ഷണത്തിന്റെ കാര്യത്തില്‍ ഒരിക്കലും അനുയോജ്യമായ ചോയ്‌സ് അല്ല.