തന്റെ പ്രീയപ്പെട്ട ഫുട്ബാള്‍ കാണാനില്ല അഞ്ചാം ക്ലാസ്സുകാരന്റെ പരാതി ; അതുലിന്റെ പരാതി ഏറ്റെടുത്ത് പ​ഴ​യ​ന്നൂ​ര്‍ പോലീ​സ്​

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ര്‍ :  കാ​ണാ​താ​യ ഫു​ട്ബാ​ള്‍ ക​ണ്ടെ​ത്തി​ത്ത​ര​ണമെന്ന് പോലീ​സ്​ സ്​​റ്റേ​ഷ​നി​ലേ​ക്ക് ഫോ​ണി​ല്‍ അ​ഞ്ചാം ക്ലാ​സു​കാ​രന്റെ  സ​ങ്ക​ട​പ്പ​രാ​തി. സാ​ര​മി​ല്ലെ​ന്ന​റി​യി​ച്ച പോ​ലീ​സ്​ പ​ക​രം ഫു​ട്ബാ​ള്‍ വാ​ങ്ങി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും അ​തു​ല്‍ വ​ഴ​ങ്ങി​യി​ല്ല.  പ്രി​യ​പ്പെ​ട്ട ഫു​ട്ബാ​ള്‍ ത​ന്നെ വേ​ണം. അ​മ്മ​യു​ടെ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച്‌​ ഇ​ന്‍​റ​ര്‍​നെ​റ്റി​ല്‍ പ​ര​തി​യാ​ണ് കോടത്തൂ​ര്‍ കോ​ണം​പ്ലാ​ക്ക​ല്‍ സു​ധീ​ഷി​​​ന്റെ  മ​ക​ന്‍ പ​ത്തു വ​യ​സ്സു​കാ​ര​ന്‍ അ​തു​ല്‍ പ​ഴ​യ​ന്നൂ​ര്‍ പോലീ​സ്​ സ്​​റ്റേ​ഷ​​​​ന്റെ നമ്പര്‍ ക​ണ്ടെ​ത്തി​യ​ത്. മ​ക​ന്‍ ഫോ​ണി​ല്‍ ആ​രോ​ടോ പ​രാ​തി പ​റ​യു​ന്ന​ത് കേ​ട്ടാ​ണ് അ​മ്മ പ്രി​യ ശ്ര​ദ്ധി​ച്ച​ത്.

പോ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലേ​ക്കാ​ണെ​ന്ന് അ​റി​ഞ്ഞ​പ്പോ​ള്‍ പ്രി​യ​യു​ടെ ഉ​ള്ളൊ​ന്ന് കാ​ളി. മ​ക​ന് വ​ള​രെ പ്രി​യ​പ്പെ​ട്ട ഫു​ട്ബാ​ളാ​ണ് ര​ണ്ടു​ദി​വ​സം മുമ്പ്‌ ​ കാ​ണാ​താ​യ​ത്. അ​തി​​​ന്റെ  വി​ഷ​മ​ത്തി​ല്‍ വി​ളി​ച്ച​താ​ണെ​ന്നും ക്ഷ​മി​ക്ക​ണ​മെ​ന്നും അ​വ​ര്‍ ഫോ​ണ്‍ വാ​ങ്ങി പോ​ലീ​സി​നെ അ​റി​യി​ച്ചു. ഒ​ടു​വി​ല്‍ പ​രാ​തി​യു​ടെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് പോലീ​സ്​ അ​തു​ലി​നോ​ട് കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞു അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്തു.

അ​നി​യ​ത്തി ആ​ത്മ​ജ​യെ ആ​ശു​പ​ത്രി​യി​ല്‍ കാ​ണി​ക്കാ​ന്‍ കു​ടും​ബ​സ​മേ​തം പോ​യ സ​മ​യ​ത്ത് മു​റ്റ​ത്തു​നി​ന്നാ​ണ് ഫു​ട്ബാ​ള്‍ കാ​ണാ​താ​യ​ത്. അ​ടു​ത്ത വീ​ട്ടി​ലെ ഏ​ഴാം ക്ലാ​സു​കാ​ര​ന്‍ ഫു​ട്ബാ​ള്‍ എ​ടു​ത്ത​വ​രെ​ക്കു​റി​ച്ച്‌ സൂ​ച​ന​യും ന​ല്‍​കി.
അ​ന്വേ​ഷ​ണ​ത്തി​നി​ടെ അ​തു​ല്‍ ര​ണ്ടു​ത​വ​ണ സ്​​റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ച​പ്പോ​ള്‍ ഫു​ട്ബാ​ള്‍ ക​ണ്ടെ​ത്തു​മെ​ന്ന് പോലീ​സ്​  ആ​ശ്വ​സി​പ്പി​ച്ചു. ഒ​ടു​വി​ല്‍ സ​മീ​പ​ത്തെ ഗ്രൗ​ണ്ടി​ല്‍ ക​ളി​ക്കാ​ന്‍ വ​ന്ന മു​തി​ര്‍​ന്ന കു​ട്ടി​ക​ളാ​ണ് ഫു​ട്ബാ​ള്‍ എ​ടു​ത്ത​തെ​ന്ന് കണ്ടെത്തി. അ​തു​ലി​​​ന്റെ പ്രി​യ​പ്പെ​ട്ട ഫു​ട്ബാ​ള്‍ പോ​ലീ​സ്​ അങ്ങനെ കണ്ടെത്തി തി​രി​കെ ന​ല്‍​കി. എ.​എ​സ്.​ഐ പ്ര​ദീ​പ്​​കു​മാ​റി​​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അഴിമതിക്കെതിരെ വിജിലൻസ് വിസിൽ പദ്ധതി ; ആദ്യ വിസിൽ കമാൻഡോയായി നിവിൻ പോളി

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന് പിന്നാലെ അഴിമതിക്കെതിരെ വിജിലൻസ് വിസിൽ പദ്ധതിയുമായി ആഭ്യന്തരവകുപ്പ്....

കെഎസ്ആർടിസി വിശദീകരണം ; ക്യാൻസർ രോഗികൾക്കുള്ള സൗജന്യ യാത്ര അവസാനിപ്പിച്ചു എന്നത് തെറ്റായ പ്രചരണം

0
തിരുവനന്തപുരം: കെഎസ്ആർടിസി ക്യാൻസർ രോഗികൾക്കായി നടപ്പിലാക്കിവരുന്ന സൗജന്യ യാത്രാ പദ്ധതി നിർത്തലാക്കിയെന്ന...

ആലപ്പുഴയിൽ ബിരുദ വിദ്യാർത്ഥിയെ പോലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി

0
ആലപ്പുഴ: ആലപ്പുഴ വീയപുരത്ത് കഞ്ചാവ് കടത്തുന്നെന്ന സംശയത്തിന്‍റെ പേരില്‍ ബിരുദ വിദ്യാര്‍ഥിയെ...

പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റദ്ധരിച്ച് യുവാവിനെ പേനാക്കത്തികൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ

0
പത്തനംതിട്ട: പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റദ്ധരിച്ച് യുവാവിനെ പേനാക്കത്തികൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച...