തിരുവല്ല : കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളിക്കളം ആകട്ടെ ലഹരി എന്ന മുദ്രാവാക്യവുമായി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. സമാപന സമ്മേളനം ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് സാം കുളപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സജി അലക്സ് മുഖ്യപ്രഭാഷണം നടത്തി. മുൻ ഇന്ത്യൻ ഗോൾ കീപ്പർ കെ.ടി.ചാക്കോ, ചെറിയാൻ പോളച്ചിറക്കൽ, എബ്രഹാം വാഴയിൽ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം, എലിസബത്ത് മാമ്മൻ മത്തായി,
ജേക്കബ് മാമ്മൻ വട്ടശേരിൽ, സോമൻ താമരച്ചാലിൽ, റിന്റോ തോപ്പിൽ, രാജീവ് വഞ്ചിപ്പാലം, മുൻസിപ്പൽ കൗൺസിലർ വിജയൻ തലവന, ജോയ് ആറ്റുമാലിൽ, തോമസ് വർഗീസ്, പോൾ മാത്യു,അഡ്വ.സന്തോഷ് തോമസ്, മനോജ് മഠത്തുമ്മൂട്ടിൽ, അഡ്വ.സിബി ജെയിംസ്, ജോജി തോമസ്, ശർമ്മിള സുനിൽ, എം.സി.ജയകുമാർ, ജെയിംസ് ഇളമത, റജി കുരുവിള, മാത്യു നൈനാൻ, ധന്യ അന്ന മാമ്മൻ എന്നിവർ പ്രസംഗിച്ചു.