ന്യൂഡല്‍ഹി : നീതിന്യായ സംവിധാനങ്ങളുടെ പ്രയോജനം എല്ലാ പൗരന്മാർക്കും തുല്യമായി ലഭിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലീഗല്‍ സര്‍വ്വീസ് സൊസൈറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയും പരിപാടിയില്‍ പങ്കെടുത്തു. ജില്ലാതല നീതിന്യായ സംവിധാനങ്ങൾ ശക്തിപ്പെടണമെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
അതേസമയം രാജ്യത്തെ ആദ്യത്തെ അന്താരാഷ്ട്ര ബുള്ളിയൻ എക്‌സ്‌ചേഞ്ച് -ഇന്ത്യ ഇന്റർനാഷണൽ ബുള്ളിയൻ എക്‌സ്‌ചേഞ്ച് (ഐഐബിഎക്‌സ്-അന്താരാഷ്ട്ര കട്ടിപ്പൊന്ന് വിനിമയകേന്ദ്രം) ഗാന്ധിനഗറിലെ ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക്-സിറ്റിയിൽ (ഗിഫ്റ്റ് സിറ്റി) പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ആദ്യത്തെ ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്ററിൽ സിംഗപ്പൂർ എക്‌സ്‌ചേഞ്ച് ലിമിറ്റഡുമായി (എസ്‌ജിഎക്‌സ്) സഹകരിച്ച് ആരംഭിച്ച എൻഎസ്‌ഇ-എസ്‌ജിഎക്‌സ് കണക്റ്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.