Tuesday, October 1, 2024 6:23 am

മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കും : ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  അടൂര്‍ നിയോജക മണ്ഡലത്തിലെ അമൃത് 2.0 പദ്ധതി നിര്‍വഹണ ഉദ്ഘാടനം കേരളനിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നത്തിന് വലിയ തോതില്‍ പരിഹാരം കാണാന്‍ സാധിച്ചിട്ടുണ്ടെന്നും ശാശ്വത പരിഹാരം ഉണ്ടാക്കുകയാണ് ലക്ഷ്യം എന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. 125 കിലോ മീറ്റര്‍ ദൂരം വിതരണശൃംഖല സ്ഥാപിക്കുന്നതും 2000 ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കുന്നതുമായ പ്രവൃത്തിക്കാണ് തുടക്കം കുറിച്ചത്.

ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6.48 കിലോ മീറ്റര്‍ വിതരണ ശൃംഖലയും 2800 ഗാര്‍ഹിക കുടിവെള്ള കണക്ഷനും 7.30 കിലോ മീറ്റര്‍ പമ്പിംഗ്, കൈമലപ്പാറയില്‍ അഞ്ച് ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ഉന്നതതല ജലസംഭരണി എന്നിവയാണ് പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിട്ടുള്ളത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷയായിരുന്നു. ആര്‍.തുളസീധരന്‍പിള്ള, ഡി.സജി, അജി പാണ്ടിക്കുടി, ബീനാ ബാബു, അപ്‌സര സനല്‍, ബിന്ദു, കെ. മഹേഷ്‌കുമാര്‍, ലാലി സജി, അനു വസന്തന്‍, രമേശ് വരിക്കോലില്‍, രജനി രമേശ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

kannattu
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

തൊണ്ടയില്‍ അണുബാധ ; രണ്ട് ദിവസം നടത്താനിരുന്ന മുഴുവൻ പരിപാടിയും റദ്ദാക്കിയെന്ന് പി വി...

0
മലപ്പുറം: ഇന്നും നാളെയും നടത്താൻ തീരുമാനിച്ചിരുന്ന മുഴുവൻ പരിപാടികളും റദ്ദാക്കിയെന്ന് പി...

തന്നെ കുറിച്ച് മോശം റിപ്പോർട്ടുകൾ മാത്രം ; കമല ഹാരിസിനെ കുറിച്ച് സെർച്ച് ചെയ്താൽ...

0
ന്യൂയോർക്ക്: ഗൂഗിളിൽ തിരയുമ്പോൾ തന്നെക്കുറിച്ചുള്ള മോശപ്പെട്ട റിപ്പോർട്ടുകൾ മാത്രം സെലക്ട് ചെയ്ത്...

നിര്‍മല സീതാരാമന് ആശ്വാസം ; ഇലക്ടറല്‍ ബോണ്ട് വഴി പണം തട്ടിയെന്ന പരാതിയിൽ അന്വേഷണത്തിന്...

0
ബെംഗളൂരു: ഇലക്ടറല്‍ ബോണ്ട് വഴി പണം തട്ടിയെന്ന കേസില്‍ കേന്ദ്രധനമന്ത്രി നിര്‍മല...

ഭീകരവാദത്തിന് ലോകത്ത് സ്ഥാനമില്ല : നരേന്ദ്ര മോദി

0
ഡൽഹി: ഭീകരവാദത്തിന് ലോകത്ത് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യയിലെ സാഹചര്യം...