ആ ഒറ്റക്കാരണത്താല്‍ ആടുജീവിതം ഗ്രാമിയില്‍ നിന്നും തളളിക്കളഞ്ഞു ; വെളിപ്പെടുത്തലുകളുമായി എ.ആര്‍ റഹ്മാന്‍

For full experience, Download our mobile application:
Get it on Google Play

ഗ്രാമി അവാര്‍ഡിനായി ‘ആടുജീവിതം’ സിനിമയുടെ സൗണ്ട് ട്രാക്ക് അയച്ചെങ്കിലും അയോഗ്യമാക്കപ്പെട്ടുവെന്ന് സംഗീതസംവിധായകന്‍ എആര്‍ റഹ്‌മാന്‍. ബ്ലെസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായ ചിത്രത്തിലെ സംഗീതവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ പുരസ്‌കാരത്തിനായുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്തതു കൊണ്ടാണ് ഗ്രാമിയില്‍ നിന്നും അയോഗ്യമാക്കപ്പെട്ടത് എന്നാണ് റഹ്‌മാന്‍ പറയുന്നത്. ഗ്രാമിക്കും ഓസ്‌കറിനുമൊക്കെ ഒരുപാട് മാനദണ്ഡങ്ങളുണ്ട്. അതെല്ലാം നൂറ് ശതമാനം പാലിച്ചെങ്കില്‍ മാത്രമേ പുരസ്‌കാരത്തിന് പരിഗണിക്കൂ. ആടുജീവിതം എന്ന ചിത്രത്തിന്റെ സൗണ്ട് ട്രാക്ക് ഗ്രാമില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അവര്‍ നിര്‍ദേശിച്ച ദൈര്‍ഘ്യത്തേക്കാള്‍ ഒരു മിനിറ്റ് കുറവായിപ്പോയി സംഗീതത്തിന്.

ആ ഒറ്റക്കാരണത്താല്‍ എന്റെ ട്രാക്ക് തള്ളിക്കളഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ ഓസ്‌കറിനും ഗ്രാമിക്കും വേണ്ടി പൊന്നിയില്‍ സെല്‍വന്റെ ഒന്നും രണ്ടും ഭാഗങ്ങളിലെ സൗണ്ട് ട്രാക്കുകള്‍ അയയ്ക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ അതിനും സാധിച്ചില്ല. ചില പ്രതികൂല കാര്യങ്ങളുണ്ടായതോടെ പിന്‍മാറുകയായിരുന്നു. എല്ലാ സാഹചര്യവും അനുകൂലമാകുമ്പോള്‍ മാത്രമല്ലേ അതൊക്കെ ചെയ്യാന്‍ പറ്റൂ. ഗ്രാമിയുടെ ടിക് ബോക്‌സ് നാം വിചാരിക്കുന്നതിലും വലുതാണ്. അവര്‍ പറയുന്ന മാനദണ്ഡങ്ങള്‍ മുഴുവന്‍ ശരിയായെങ്കില്‍ മാത്രമേ പുരസ്‌കാരത്തിന് പരിഗണിക്കൂ എന്നാണ് എആര്‍ റഹ്‌മാന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...