മാവൂരില്‍ കാട്ടുപന്നികള്‍ക്കായി വനം വകുപ്പിന്‍റെ തിരച്ചിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മാവൂരില്‍ കാട്ടുപന്നികള്‍ക്കായി വനം വകുപ്പിന്‍റെ തിരച്ചിൽ. ഒമ്പത് എം പാനല്‍ ഷൂട്ടര്‍മാരാണ് കുറ്റിക്കാടുകളില്‍ പന്നിവേട്ടക്കിറങ്ങിയത്. കാട്ടുപന്നികള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്ന മാവൂര്‍ പള്ളിയോള്‍ പ്രദേശത്തായിരുന്നു പന്നിവേട്ട. പള്ളിയോള്‍ എരിഞ്ഞിക്കല്‍ താഴത്തെ പുതിയോട്ടില്‍ മലയിലാണ് കാട്ടുപന്നികളെ പിടികൂടാനായി ഷൂട്ടര്‍മാരെത്തിയത്.

പന്നികളുടെ താവളങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പകല്‍ സമയത്തെ തിരച്ചില്‍. വെടിയൊച്ച മുഴങ്ങിയതോടെ പന്നി കാട്ടിലേക്ക് ഓടിമറിഞ്ഞു. തിരച്ചിലിനിടെ കര്‍ഷകര്‍ കുറ്റിക്കാട്ടില്‍ നിന്ന് പന്നിക്കുഞ്ഞിനെ പിടികൂടി. വനം വകുപ്പിന്‍റെ എംപാനല്‍ ലിസ്റ്റിലുള്ള 9 അംഗ ഷൂട്ടര്‍മാരോടൊപ്പം പ്രദേശത്തെ കര്‍ഷകരും ചേര്‍ന്നു. പന്നി ശല്യം കൊണ്ട് പൊറുതി മുട്ടിയ കര്‍ഷകര്‍ സ്വതന്ത്ര കര്‍ഷക സംഘത്തിന്‍റെ ആഭ്യമുഖ്യത്തില്‍ വനം വകുപ്പിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് മാവൂരില്‍ പട്ടാപ്പകല്‍ പന്നിവേട്ട നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...

ഓണം ആഘോഷിക്കാൻ വസ്ത്രവിപണി : പ്രതീക്ഷിക്കുന്നത് 8,000 കോടി രൂപയുടെ വിൽപ്പന

0
കൊച്ചി : ഓണം അടുത്തതോടെ സംസ്ഥാനത്തെ വസ്ത്രവിപണിയിൽ വൻ തിരക്ക്. ഓണം...