പാറ്റ്ന: സുരക്ഷാസേന ബീഹാറില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. ഇന്നലെ രാത്രിയില്‍ ആണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ബിഹാറിലെ ഗയയില്‍ ആണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് നിന്ന് എകെ-47 തോക്കുകള്‍ സുരക്ഷാസേന പിടിച്ചെടുത്തു.
ഇവിടെ മാവോയിസ്റ്റുകള്‍ ക്യാമ്പ് ചെയ്യുന്നതായി സുരക്ഷാസേനയ്ക്ക് ലഭിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ ആണ് മൂന്ന് പേരെ വധിച്ചത്. മാവോയിസ്റ്റ് സോണല്‍ കമാന്‍ഡര്‍ അലോക് യാദവാണ് ഏറ്റുമുട്ടലില്‍ മരിച്ച ഒരാള്‍.