തിരുവല്ല-മല്ലപ്പള്ളി റോഡിൽ കുഴികൾ അപകടക്കെണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: തിരുവല്ല-മല്ലപ്പള്ളി റോഡിൽ ടാറിങ് പൊളിഞ്ഞുണ്ടായ വൻകുഴികൾ അപകടക്കെണിയാകുന്നു. തിരുവല്ല മുതൽ കുന്നന്താനം പാമലവരെ ആറ് കിലോമീറ്ററോളം ദൂരത്താണ് അപകടക്കെണി. ദീപാ ജംഗ്ഷന്‌ സമീപം തുടങ്ങുന്ന പാതയുടെ തകർച്ചയിൽ അപകടകരമായത്‌ കുറ്റപ്പുഴ, പായിപ്പാട് ഭാഗങ്ങളിലാണ്. കുറ്റപ്പുഴ മാർത്തോമ്മാ റസിഡൻഷ്യൽ സ്‌കൂളിന് മുൻപിൽ ഒന്നിനുപിറകേ ഒന്നായി ചെറുതും വലതുമായ കുഴികൾ ഇരുചക്രവാഹന യാത്രക്കരെ വീഴിക്കുന്നു.

ഇതേ അവസ്ഥയാണ് പായിപ്പാട് ചന്തയ്ക്ക് സമീപവും. ഇവിടെ മരങ്ങളിൽനിന്ന് വെള്ളംവീണ് പതിവായി ടാറിങ് തകരുമായിരുന്നു. ഇതുകാരണം രണ്ടിടത്തെ 200 മീറ്ററോളം ദൂരം പൂട്ടുകട്ട പാകിയിരുന്നു. എന്നാൽ, ഇവയ്ക്കിടയിൽ കിടക്കുന്ന പാതയുടെ ടാറിങ് ഇപ്പോൾ പൊളിഞ്ഞു. പാമല കീഴടി കൊടുംവളവിൽ വൻകുഴികൾ അടുത്തുവരുമ്പോഴേ കാണാൻ കഴിയൂ. അതിനാല്‍ അധികൃതരുടെ ഭാഗത്ത്‌ നിന്നും ഉടനടി വേണ്ട പരിഹാര നടപടികള്‍ വേണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...