ഷോ​പ്പി​യാ​നി​ല്‍ ഒ​രു ഭീ​ക​ര​നെ കൂ​ടി സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു

For full experience, Download our mobile application:
Get it on Google Play

ജമ്മു : കശ്മീരിലെ ഷോപ്പിയാനില്‍ സൈന്യം ഒരു ഭീകരനെക്കൂടി വധിച്ചു. ഇതോടെ ഇന്ന് കശ്മീരില്‍ ഏറ്റുമുട്ടലില്‍ അഞ്ചു ഭീകരരെയാണ് സൈന്യം വധിച്ചത്. ഭീകരാക്രണങ്ങളുമായി ബന്ധപ്പെട്ട് എന്‍.ഐ.എ കശ്മീരിലെ പതിനാറിടങ്ങളില്‍ പരിശോധന നടത്തി. ഇതിനിടെ, ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ എച്ച്.

വൈശാഖിന്റെ മൃതദേഹം നാളെ രാത്രി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കും. കൊല്ലം ഓടനാവട്ടം കുടവട്ടൂര്‍ സ്വദേശിയാണ് ഇരുപത്തിനാലുകാരനായ വൈശാഖ്. സംസ്‌കാരം മറ്റെന്നാള്‍ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും. കുടവട്ടൂര്‍ ഗ്രാമത്തിനെ കണ്ണീരിലാഴ്ത്തിയാണ് വൈശാഖിന്റെ വേര്‍പാട്. ആശാന്‍മുക്ക് ശില്‍പാലയത്തില്‍ ഹരികുമാറിന്റെയും ബീനാകുമാരിയുടെയും മകനായ വൈശാഖ് , രണ്ട് മാസം മുന്‍പാണ് അവധിക്ക് നാട്ടിലെത്തി മടങ്ങിയത്.

കുടുംബത്തിന്റെ പ്രതീക്ഷയും നാടിന്റെ പ്രിയപ്പെട്ടവനുമാണ് രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ചത്. 2017 ലാണ് വൈശാഖ് കരസേനയുടെ മറാഠി റജിമെന്റില്‍ ചേര്‍ന്നത്. ഏറെ നാള്‍ പഞ്ചാബിലായിരുന്നു. ഏഴു മാസം മുന്‍പാണ് ജമ്മുവിലേക്ക് പോയത്. വാടകവീട്ടില്‍ അന്തിയുറങ്ങിയ കുടുംബത്തിന് സ്വന്തമായൊരിടം വൈശാഖിന്റെ സ്വപ്നമായിരുന്നു. കഴിഞ്ഞവര്‍ഷമാണ് പത്തു സെന്റ് ഭൂമി വാങ്ങി വീട് പണിത് താമസം തുടങ്ങിയത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...