Saturday, April 20, 2024 7:28 pm

കെല്‍ട്രോണിനെ ആഗോള ബ്രാന്‍ഡാക്കി മാറ്റണം ; പ്രമോദ് നാരായണ്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിലെ ഇലക്‌ട്രോണിക്‌സ് രംഗത്തെ പ്രമുഖ സ്ഥാപനമായ കെല്‍ട്രോണിനെ ആഗോള തലത്തില്‍ ബ്രാന്‍ഡാക്കി മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ. നിമയസഭയിലെ ചോദ്യോത്തര വേളയിലാണ് എംഎല്‍എ ഇക്കാര്യം മന്ത്രിയോട് ചോദിച്ചത്. 1973 ല്‍ സ്ഥാപിച്ച കെല്‍ട്രോണ്‍ കേരളത്തിന്റെ ശ്രദ്ധേയമായ ചുവടുവയ്പായിരുന്നു. കേവലം നവീകരണത്തിന് അപ്പുറം ഇലക്‌ട്രോണിക്‌സ് നിര്‍മ്മാണത്തിന് പ്രധാന്യം നല്‍കി പുതിയ ലോകോത്തര ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലേക്ക് കടന്ന് സംസ്ഥാനത്തെ ലോക വിപണയില്‍ എത്തിക്കണമെന്നായിരുന്നു എംഎല്‍എയുടെ ചോദ്യം.

Lok Sabha Elections 2024 - Kerala

1973 ല്‍ കെള്‍ട്രോണ്‍ ആരംഭിക്കുമ്പോള്‍ ഇന്ന് ലോകത്തിലെ ഇലക്‌ട്രോണിക്‌സ് മേഖലയിലെ പ്രധാന രാജ്യമായ ദക്ഷിണ കൊറിയ ആ മേഖയിലേക്ക് വന്നിരുന്നില്ലെന്ന് മറുപടി പറഞ്ഞ വ്യവസായ മന്ത്രി പി.രാജീവ് ഇവിടെ ടിവി ആദ്യം കൊണ്ട് വന്ന കെല്‍ട്രോണ്‍, ഡല്‍ഹിയില്‍ മെട്രോ റെയിലിന്റെ ആരംഭവേളയില്‍ ഗതാഗത ആവശ്യങ്ങള്‍ക്ക് വേണ്ട ഉല്‍പ്പന്നങ്ങളും നിര്‍മ്മിച്ചു നല്‍കി. എന്നാല്‍ അന്ന് ലഭിച്ചിരുന്ന മേല്‍കൈ പലകാര്യങ്ങള്‍ കൊണ്ടും നഷ്ടമായിരുന്നവ തിരിച്ച് കൊണ്ട് വരാനാണ് സര്‍ക്കാര്‍ ശ്രമമെന്നും പറഞ്ഞു.

അതിന്റെ അടിസ്ഥാനത്തില്‍ 18 കോടി രൂപ മുടക്കി ഇന്ത്യയിലെ ആദ്യ സൂപ്പര്‍ കപ്പാസിറ്റര്‍ കെള്‍ട്രോണില്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത് കൂടാതെ ആറ് കോടി മുടക്കി പുതിയ റെക്ടാങ്കില്‍ കപ്പാസിറ്റര്‍ ഉല്‍പാദന കേന്ദ്രവും, എവിയര്‍ കപ്പാസിറ്റര്‍ ഉല്‍പ്പാദക കേന്ദ്രവും ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
സൂപ്പര്‍ കപ്പാസിറ്റര്‍ സാങ്കേതിക വിദ്യ വിപുലീകരണത്തിനായി കേന്ദ്രസര്‍ക്കാരിന്റ ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ചു വരുകയുമാണ്. ഡിഫന്‍സ് വകുപ്പുമായി കരാര്‍ ഒപ്പുവച്ചതിന്റെ അടിസ്ഥാനത്തില്‍ 159 കോടി രൂപയുടെ കരാര്‍ ഡിഫന്‍സില്‍ നിന്നും ലഭിച്ചതായും മന്ത്രി അറിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തൃശ്ശൂര്‍ പൂരം ; ജൂഡീഷ്യല്‍ അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ടുവരണമെന്ന് കെ മുരളീധരന്‍

0
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തില്‍ പോലീസ് ബാരിക്കേഡ് വെച്ച് സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന്...

അവശ്യ സര്‍വീസുകാര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വോട്ടിംഗ് ആരംഭിച്ചു

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവശ്യ സര്‍വീസുകാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വോട്ടിംഗ്...

മണ്ഡലത്തില്‍ പോളിംഗ് ഡ്യൂട്ടിക്ക് 6898 ഉദ്യോഗസ്ഥര്‍

0
പത്തനംതിട്ട : ലോക്‌സഭാ മണ്ഡലത്തില്‍ പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടത് 6898 ഉദ്യോഗസ്ഥര്‍....

വയനാട് ഡിസിസി ജനറല്‍സെക്രട്ടറി പിഎം സുധാകരന്‍ ബിജെപിയില്‍ ചേര്‍ന്നു

0
കല്‍പ്പറ്റ: വയനാട് ഡിസിസി ജനറല്‍സെക്രട്ടറി പിഎം സുധാകരന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍...