അഹമ്മദാബാദ്: ഗുജറാത്തിലെ ബനസ്കാന്തയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ നിര്‍ബന്ധിച്ച് ഇസ്ലാം മതത്തിലേക്കു ചേര്‍ത്തുവെന്ന കേസിന്റെ അന്വേഷണം സംസ്ഥാന ഭീകരവിരുദ്ധ സേന (എടിഎസ്) ഏറ്റെടുത്തു.
സംസ്ഥാന പോലീസ് മേധാവി ആശിഷ് ഭാട്ടിയയാണ് കേസന്വേഷണം എടിഎസിനു വിട്ടത്. വീട്ടമ്മയും മകനും മകളും ബാഹ്യപ്രേരണകള്‍ മൂലം മതംമാറിയെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് വീട്ടമ്മയുടെ ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരേ ഹിന്ദുസംഘടനകളുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
നിര്‍ബന്ധിത മതപരിവര്‍ത്തനം : ഗുജറാത്ത് എടിഎസ് അന്വേഷണം തുടങ്ങി
RECENT NEWS
Advertisment