പ്രണയം നടിച്ച്‌ 13 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; പ്രതിക്ക് 23 വര്‍ഷം കഠിനതടവ്

For full experience, Download our mobile application:
Get it on Google Play

നെയ്യാറ്റിൻകര : പ്രണയം നടിച്ച് 13-കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവിന് 23 വർഷം കഠിനതടവിന് ശിക്ഷിച്ച് നെയ്യാറ്റിൻകര അതിവേഗ പോക്‌സോ കോടതി. തിരുപുത്തൂർ, മാങ്കൂട്ടം, പി.എം.കോട്ടേജിൽ മനോജി(30)നെയാണ് അതിവേഗ പോക്‌സോ കോടതി ജഡ്ജി കവിതാ ഗംഗാധരൻ ശിക്ഷിച്ചത്. തടവ് ശിക്ഷയ്‌ക്കൊപ്പം പ്രതി 40000 രൂപ പിഴ അടയ്ക്കുകയും വേണം.
2015-ലാണ് കേസിനാസ്പദമായ സംഭവം. പ്രണയത്തിന്റെ മറവിൽ പ്രതി ബലമായി പെൺകുട്ടിയെ നിരവധി തവണ ലൈംഗികപീഡനത്തിന് ഇരയാക്കി. വീട്ടുകാരില്ലാത്തപ്പോൾ പെൺകുട്ടിയുടെ വീട്ടിൽ പോയി പലപ്പോഴായി പീഡിപ്പിച്ചെന്നാണ് കണ്ടെത്തൽ.

കുട്ടിയെ സുഹൃത്തിന്റെ കാറിൽ കയറ്റി, പ്രതിയുടെ വീട്ടിലെത്തിച്ചും പീഡിപ്പിച്ചു. മൂന്നാം പ്രതി മാങ്കൂട്ടം വലിയവിളവീട്ടിൽ അനൂപാണ് ഇവർക്ക് എല്ലാവിധ സൗകര്യവുമൊരുക്കി നൽകിയത്. പെൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇയാൾക്ക് പതിനായിരം രൂപ പിഴ ഒടുക്കാൻ കോടതി വിധിച്ചു. രണ്ടാംപ്രതി കാർ ഓടിച്ചിരുന്നയാളാണ്. പീഡനത്തെ തുടർന്ന് പെൺകുട്ടി വീടുവിട്ടുപോയി. പെൺകുട്ടിയ കാണാനില്ലെന്ന് കാണിച്ച് അച്ഛൻ നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് പെൺകുട്ടിയെ പോലീസ് കണ്ടെത്തിയതും ചോദ്യംചെയ്യലിൽ പീഡനവിവരം പുറത്തറിഞ്ഞതും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...