17കാരിയെ കബളിപ്പിച്ച് വിവാഹം ചെയ്ത അധ്യാപകന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ആന്ധ്രപ്രദേശ്: പതിനേഴുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വിവാഹം ചെയ്തതിന് അധ്യാപകന്‍ അറസ്റ്റില്‍. ആന്ധ്രപ്രദേശിലെ ചിറ്റൂരിലാണ് സംഭവം. ചിറ്റൂര്‍ ജില്ലയിലെ ഗംഗാവരം മണ്ഡല്‍ പ്രദേശത്ത് നടന്ന സംഭവത്തില്‍ ചലപതി(33) ആണ് അറസ്റ്റിലായത്. പ്രൈവറ്റ് ഇന്റര്‍ കോളേജ് അധ്യാപകനായ ഇയാളെ പോക്സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. നേരത്തെ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവുമായ ചലപതി പ്ലസ്ടുവിന് പഠിക്കുന്ന കുട്ടിയെ കബളിപ്പിച്ച് വിവാഹം കഴിക്കുകയായിരുന്നു.

ബുധനാഴ്ച വാര്‍ഷിക പരീക്ഷ കഴിഞ്ഞ ശേഷം ഇയാള്‍ പെണ്‍കുട്ടിയെ കള്ളം പറഞ്ഞ് തിരുപ്പതിയിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നും തന്നെ വിശ്വസിക്കണമെന്നും അവളെ നോക്കിക്കൊള്ളാമെന്നും പറഞ്ഞുവെന്നും എസ്.ഐ. സുധാകര്‍ റെഡ്ഡി പറഞ്ഞു. അവര്‍ രണ്ട് പേരും ഒരു ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായി. പിന്നീട് ചലപതിയുടെ പെരുമാറ്റം മാറിയത് പെണ്‍കുട്ടി ശ്രദ്ധിച്ചു. ഇതോടെ കുട്ടി മാതാപിതാക്കളെ വിളിച്ച് മുഴുവന്‍ കാര്യങ്ങളും അറിയിച്ചു. ശേഷം പെണ്‍കുട്ടി മാതാപിതാക്കളോടൊപ്പം വ്യാഴാഴ്ച ഗംഗാവരം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...