സ്വകാര്യഭാഗത്ത് പച്ചകുത്താന്‍ നിര്‍ബന്ധിച്ചു ; ലൈംഗിക വൈകൃതങ്ങള്‍ക്കു വഴങ്ങിയില്ല

For full experience, Download our mobile application:
Get it on Google Play

കൊച്ചി :  താന്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകുന്ന വിവരം സഹപാഠികളില്‍ അടുപ്പമുള്ള ചിലരോടു മോഫിയ വെളിപ്പെടുത്തിയിരുന്നതായി വിവരം. കൂടുതല്‍ വെളുപ്പു നിറമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിനാണ് സുഹൈല്‍ തന്നെ മൊഴി ചൊല്ലുന്നത് എന്നാണു മോഫിയ പറഞ്ഞത്. ലൈംഗിക വൈകൃതങ്ങള്‍ക്കു വഴങ്ങിക്കൊടുക്കാതിരുന്നതും ഉപദ്രവിക്കുന്നതിന് കാരണമായി. തനിക്ക് മൈലാഞ്ചി ഉപയോഗിക്കുന്നത് ഇഷ്ടമാണെങ്കിലും പച്ച കുത്തുന്നതിനോടു യോജിപ്പില്ലായിരുന്നു. സ്വകാര്യ ഭാഗത്ത് പച്ച കുത്തണമെന്നായിരുന്നു സുഹൈലിന്റെ അവശ്യം. അതിനു സമ്മതിക്കാത്തതിന്റെ പേരിലും ഉപദ്രവിച്ചിരുന്നതായാണ് സുഹൃത്തുക്കളോടു പറഞ്ഞിരുന്നതെന്നാണ് വിവരം. സഹപാഠികളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന മോഫിയയുടെ മരണം ഏല്‍പിച്ച ആഘാതത്തിലാണ് പല വിദ്യാര്‍ഥികളും.

മോഫിയയുടെ വാക്കുകള്‍ ശരിവെയ്ക്കുന്നതാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടും. മോഫിയ ഭര്‍തൃവീട്ടില്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായതായാണ് പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് പറയുന്നത്. സ്ത്രീധനത്തിനു വേണ്ടി യുവതിയെ ക്രൂരമായി മര്‍ദിക്കുകയും മാനസിക രോഗിയാക്കി ചിത്രീകരിക്കുകയും ചെയ്തു. ഭര്‍ത്താവിന്റെ മാതാവ് സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നു. ഭര്‍ത്താവ് സുഹൈല്‍ ഇവരെ അടിമയെ പോലെ ഉപദ്രവിക്കുകയും ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികളെ ഇന്നു കസ്റ്റഡിയില്‍ ലഭിക്കുന്നതിന് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കുന്നുണ്ട്. തുടര്‍ന്നായിരിക്കും ചോദ്യം ചെയ്യലും തെളിവെടുക്കലും. സുഹൈലിനെയും പിതാവിനെയും മാതാവിനെയും 14 ദിവസത്തേയ്ക്കാണ് കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

വാണിജ്യ വിക്ഷേപണ വാഹനങ്ങളുടെ നിർമ്മാണം സ്വകാര്യ കമ്പനികൾക്ക്; ഐഎസ്ആർഒ ഇനി ഗവേഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും

0
ന്യൂഡല്‍ഹി: വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹങ്ങളും നിര്‍മിക്കുന്നതില്‍ നിന്നും ഐഎസ്ആര്‍ഒ പൂര്‍ണമായും പിന്മാറുന്നുവെന്ന്...

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...