Tuesday, April 23, 2024 5:13 pm

ഇന്ത്യയില്‍ നിര്‍മാണം നിര്‍ത്തിയെങ്കിലും വരുന്നു – ഫോര്‍ഡിന്റെ അടിപൊളി കാര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യയിലെ ഉത്പാദനം നിര്‍ത്തിയതിന് പിന്നാലെ പുതിയ വാഹനത്തിന്റെ ഇന്ത്യന്‍ ലോഞ്ച് പ്രഖ്യാപിച്ച്‌ ഫോര്‍ഡ്. 2019 മുതല്‍ ഇപ്പോള്‍ വരുമെന്ന് പറഞ്ഞ് ആരാധകരെ കൊതിപ്പിച്ചു കൊണ്ടിരുന്ന മസ്താങ് മാക്-ഇയാണ് ഉത്പാദനം നിര്‍ത്തിയതിന് പിന്നാലെ ഫോര്‍ഡ് ഇന്ത്യയില്‍ കൊണ്ടുവരുന്ന ഇറക്കുമതി വാഹനം. ഇലക്‌ട്രിക് ക്രോസ് ഓവറായ ഈ സിബിയു മോഡല്‍ എത്രയും പെട്ടെന്ന് തന്നെ വിപണിയിലെത്തിക്കുമെന്നാണ് ഫോര്‍ഡ് അറിയിച്ചിരിക്കുന്നത്.

കൂടാതെ ഫോര്‍ഡിന്റെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള മസ്താങ് ജി.ടിയുടെ റീ ലോഞ്ചും ഇതോടൊപ്പം നടക്കുമെന്നും കമ്ബനി അറിയിച്ചിട്ടുണ്ട്. ഫോര്‍ഡിന്റെ ഷോറൂമുകളുടെ എണ്ണം വലിയ രീതിയില്‍ കുറയ്ക്കുമെന്ന് കമ്ബനി അറിയിച്ചിട്ടുണ്ട്. വില കൂടിയ പ്രീമിയം സിബിയു കാറുകള്‍ വില്‍ക്കുക വലിയ നഗരങ്ങളിലെ ഷോറൂമുകള്‍ വഴി മാത്രമായിരിക്കും. കൂടാതെ കോര്‍പ്പറേറ്റ് കമ്ബനികളുമായി കമ്ബനി നേരിട്ട് വില്‍പ്പന നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

2019 ലാണ് ആഗോളവിപണിയില്‍ മാക്-ഇയെ ഫോര്‍ഡ് അവതരിപ്പിച്ചത്. ഫോര്‍വീല്‍ ഡ്രൈവ് സപ്പോര്‍ട്ട് വാഹനത്തിന്റെ രണ്ട് വീല് ഡ്രൈവിന്റെ പവര്‍ 270 എച്ച്‌പിയാണ്. 4 വീല്‍ ഡ്രൈവ് വാഹനത്തിന്റെ ഹൃദയമായ ഇലക്‌ട്രിക് മോട്ടോറിവ് 487 എച്ച്‌പി പവര്‍ തരാന്‍ സാധിക്കും.

68 കെ.ഡബ്യൂ.എച്ച്‌, 88 കെ.ഡബ്ലൂ.എച്ച്‌ എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളും ലഭ്യമാണ്. യഥാക്രമം 370 കിലോ മീറ്റര്‍, 491 കിലോ മീറ്റര്‍ എന്നിങ്ങനെയാണ് ഇത് നല്‍കുന്ന റേഞ്ച്. കൂടുതല്‍ പ്രീമിയം ഇലക്‌ട്രിക് മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നും ഫോര്‍ഡ് വ്യക്തമാക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

യുഡിഎഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന് വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് വിവാഹ ക്ഷണക്കത്ത്

0
ആലപ്പുഴ : യുഡിഎഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന് വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് വിവാഹ ക്ഷണക്കത്ത്....

അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുമധ്യത്തിലുണ്ട്, എന്തിനാണ് താൻ മാപ്പ് പറയേണ്ടത്? ഷാഫിയോട് കെകെ ശൈലജ

0
കോഴിക്കോട്: താൻ എന്തിന് മാപ്പ് പറയണമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ആവശ്യത്തിന് നേരെ...

ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടക്കുന്ന അതിരാത്രം പുരോഗമിക്കുന്നു

0
കോന്നി : ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടക്കുന്ന അതിരാത്രം പുരോഗമിക്കുന്നു....