അറയ്ക്കല്‍ പിതാവിന്റെ കുടുംബ കല്ലറയ്ക്ക് മുകളില്‍ സാമൂഹിക വിരുദ്ധര്‍ മാലിന്യം തള്ളി.

For full experience, Download our mobile application:
Get it on Google Play

എരുമേലി : എരുമേലി അസംപ്ഷന്‍ ഫെറോന പള്ളിയുടെ സെമിത്തേരിയിലെ അറയ്ക്കല്‍ പിതാവിന്റെ കുടുംബ കല്ലറയ്ക്ക് മുകളില്‍ സാമൂഹിക വിരുദ്ധര്‍ മാലിന്യം തള്ളി. ഇന്നു രാവിലെയാണ് സെമിത്തേരിയില്‍ മാലിന്യം തള്ളിയ നിലയില്‍ കണ്ടെത്തിയത്. രാവിലെ സെമിത്തേരിയില്‍ പ്രാര്‍ത്ഥിക്കാനായെത്തിയ വിശ്വാസികളാണ് ഈച്ച പിടിച്ച്‌ ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ ചാക്ക് കെട്ട് കണ്ടെത്തിയത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മത്സ്യാവശിഷ്ടമാണെന്ന് മനസിലായത്. എരുമേലി പ്രധാന പാതയില്‍ സെന്റ് തോമസ് സ്‌കൂള്‍ വഴി നേര്‍ച്ചപ്പാറയിലേക്ക് പോകുന്ന റോഡില്‍ നിന്നും മാലിന്യം നിറച്ച ചാക്ക് സെമിത്തേരിക്ക് എറിയുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് എരുമേലി അസംപ്ഷന്‍ ഫെറോന പള്ളി വികാരി ഫാ. വര്‍ഗ്ഗീസ് പുതുപറമ്ബില്‍ പോലീസില്‍ പരാതി നല്‍കി.

പരാതിയുടെ അടിസ്ഥാനത്തില്‍ എരുമേലി എസ്‌എച്ച്‌ഒ മനോജ് മാത്യുവിന്റെ നേതൃത്ത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. പ്രാഥമിക പരിശോധനയില്‍ മത്സ്യ മാലിന്യമാണ് തള്ളിയതെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് സമീപത്തുള്ള മഠത്തിലെ സിസിറ്റിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...