Saturday, July 5, 2025 5:06 pm

കർഷകർക്ക് എതിരെയുള്ള ജപ്തി നടപടികൾ നിർത്തിവെയ്ക്കണം ; കേരളകോൺഗ്രസ് (എം)

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: വായ്പകൾ തിരിച്ചടയ്ക്കുവാൻ പ്രയാസപ്പെടുന്ന കർഷകർക്ക് എതിരെയുള്ള ജപ്തി നടപടികൾ നിർത്തിവെയ്ക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വായ്പയടക്കം വിവിധ വായ്പകൾ പിരിച്ചെടുക്കാൻ സ്വകാര്യ ഏജൻസികളെ ഏൽപ്പിച്ച പൊതുമേഖലാ ബാങ്കുകളുടെ നടപടി പ്രതിഷേധാർഹമാണ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുവാൻ സർക്കാർ തയ്യാറാകണം. സാമ്പത്തിക വർഷാന്ത്യത്തിൽ വായ്പാ തിരിച്ചടവ് ഊർജ്ജിതമാക്കുവാനെന്ന പേരിൽ ധനകാര്യ സ്ഥാപനങ്ങൾ കർഷകരെ വലയ്ക്കുകയാണ്.

കൃഷി നാശവും കാർഷികോത്പന്നങ്ങളുടെ വിലയിടിവും കോവിഡാനന്തര സാമ്പത്തിക മാന്ദ്യവും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പെടാപ്പാട് പെടുന്ന കർഷകന്റെ നെഞ്ചിൽ തീ കോരിയിടുന്ന ഇത്തരം പ്രവണതകൾക്കെതിരെ പൊതു സമൂഹം മുന്നോട്ടുവരേണ്ടതുണ്ട്. കർഷകരുടെ വായ്പകൾക്ക് മോറട്ടോറിയം ഏർപ്പെടുത്തുകയും ൽമോറട്ടോറിയം കാലയളവിൽ പലിശയിളവ് അനുവദിക്കുകയും വേണമെന്നും കേരള കോൺഗ്രസ് എം ആവശ്യപ്പെട്ടു.

നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നേതാക്കളായ പ്രൊഫ. കെ ഐ ആന്റണി, അഗസ്റ്റിൻ വട്ടകുന്നേൽ,റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയടത്ത്, ബെന്നി പ്ലാക്കൂട്ടം, മാത്യു വാരികാട്ട് അപ്പച്ചൻ ഓലിക്കരോട്ട് ജോസ് കവിയിൽ,അഡ്വ. പി കെ മധു നമ്പൂതിരി, അംബിക ഗോപാലകൃഷ്ണൻ,അഡ്വ. ബിനു തോട്ടുങ്കൽ, കെവിൻ ജോർജ്, ജോർജ് അറക്കൽ, ജോൺസ് നന്ദളത്ത്, ജോജോ അറക്കകണ്ടം, ജോസി വേളാശേരി, തോമസ് വെളിയത്തുമാലി, തോമസ് മൈലാടൂർ, ജോസ് മഠത്തിനാൽ, ജോസ്സ് മാറാട്ടിൽ, കെവിൻ ജോർജ്, ജോർജ് പാലക്കാട്ട്, സണ്ണി കടുത്തലകുന്നേൽ, ഷീൻ പണികുന്നേൽ, ലിപ്സൺ കൊന്നക്കൽ, ബാബു ചൊള്ളാനി,റോയ് പുത്തൻകുളം,പി ജി ജോയ്,ജോഷി കൊന്നക്കൽ,ജോസ് കുന്നുംപുറം, അബ്രഹാം അടപ്പൂർ,ബെന്നി വാഴചാരിക്കൽ, സ്റ്റാൻലി കീത്താപിള്ളിൽ, തോമസ് കിഴക്കേപറമ്പിൽ, ജോസ് പാറപ്പുറം,ജിജി വാളിയംപ്ലാക്കൽ, ഷിബു പോത്തനാമുഴി, റോയ്സൺ കുഴിഞ്ഞാലിൽ, കുര്യാച്ചൻപൊന്നാമറ്റം, ഷാനി ബെന്നി, ശ്രീജിത്ത്‌ ഒളിയറക്കൽ,സാൻസൺ അക്കക്കാട്ട്, ലാലി ജോസി,റോയ് വാലുമ്മേൽ, അഗസ്റ്റിൻ ചെമ്പകശേരി,ജോമി കുന്നപ്പള്ളിൽ, ഡെൻസിൽ വെട്ടികുഴിച്ചാലിൽ, നൗഷാദ് മുക്കിൽ, ആന്റോ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ്...

0
കൊല്ലം: സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത...

തൃത്താലയിൽ സ്കൂൾ മേൽക്കൂര തകർന്നു വീണുണ്ടായ അപകടത്തിൽ തൊഴിലാളിക്ക് പരിക്ക്

0
പാലക്കാട് : പാലക്കാട് തൃത്താലയിൽ സ്കൂൾ മേൽക്കൂര തകർന്നു വീണുണ്ടായ അപകടത്തിൽ തൊഴിലാളിക്ക്...

അമര്‍നാഥിലേക്ക് തീര്‍ഥയാത്രക്ക് പുറപ്പെട്ടവര്‍ സഞ്ചരിച്ച ബസുകള്‍ കൂട്ടിയിടിച്ച് അപകടം

0
ജമ്മു : ജമ്മു കശ്മീരിലെ രാമബന്‍ ജില്ലയിലെ ചന്ദേര്‍കോട്ടില്‍ അമര്‍നാഥിലേക്ക് തീര്‍ഥയാത്രക്ക്...

കോഴിക്കോട്ടേക്ക് അധിക സർവീസുമായി എയർ ഇന്ത്യ എക്സ് പ്രസ്സ്

0
മനാമ: പ്രവാസി മലയാളികൾക്ക് ആശ്വാസമേകി കോഴിക്കോട്ടേക്ക് അധിക സർവീസുമായി എയർ ഇന്ത്യ...