എച്ച്3എന്‍2 വൈറസ് ബാധ; ഇന്ത്യയില്‍ രണ്ട് മരണം കൂടി

For full experience, Download our mobile application:
Get it on Google Play

മുംബൈ; ഇന്ത്യയില്‍ എച്ച്3എന്‍2 വൈറസ് ബാധയെ തുടര്‍ന്ന് രണ്ടു പേര്‍ കൂടി മരിച്ചതായി റിപ്പോര്‍ട്ട്. എച്ച്3എന്‍2 മൂലമുണ്ടായ രണ്ട് മരണങ്ങള്‍ മഹാരാഷ്ട്രയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. 23 വയസുകാരനായ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയും 74കാരനുമാണ് മരിച്ചവര്‍. സംസ്ഥാനത്ത് 361 ഇന്‍ഫ്‌ലുവന്‍സ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാന ആരോഗ്യ മെഷിനറികള്‍ ജാഗ്രത പുലര്‍ത്തിയിട്ടുണ്ടെന്നും അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും ആരോഗ്യമന്ത്രി തനാജി സാവന്ത് അറിയിച്ചു.

തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗിക്കാനും സാമൂഹിക അകലം പാലിക്കാനും മന്ത്രി നിര്‍ദേശിച്ചു. എച്ച് 1 എന്‍ 1, എച്ച് 3 എന്‍ 2 എന്നീ രണ്ട് തരം വൈറസുകളാണ് ഇന്‍ഫ്‌ലുവന്‍സയ്ക്ക് കാരണമാകുന്നത്. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുമായി വിശദമായ ചര്‍ച്ച നടത്തിയ ശേഷം അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു.ദിവസങ്ങള്‍ക്ക് മുന്‍പാണ് രണ്ടു പേര്‍ എച്ച്3എന്‍2 ബാധിച്ച് മരിച്ചത്. തുടര്‍ന്ന് എല്ലാ സംസ്ഥാനങ്ങളുടെ ജാഗ്രത പുലര്‍ത്തണമെന്ന് നേരത്തെ കേന്ദ്രസര്‍ക്കാരും അറിയിച്ചിരുന്നു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...