Wednesday, July 2, 2025 6:39 am

വിദേശ സംഭാവനകളുടെ വിവരം തേടി ഇ.ഡി വിഴിഞ്ഞത്ത് എത്തുമ്പോള്‍

For full experience, Download our mobile application:
Get it on Google Play

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തില്‍, മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും അനുഭാവപൂര്‍വ്വമായ തീരുമാനം എടുക്കാമെന്നും സമര സമിതി നേതാക്കള്‍ക്ക് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. സമരക്കാരുടെ ഏഴിന ആവശ്യങ്ങളില്‍ അഞ്ചും സര്‍ക്കാര്‍ അംഗീകരിച്ചു. പ്രസ്തുത ഉറപ്പ് ലഭിച്ച ശേഷവും മുഖ്യമന്ത്രി തന്നെ നേരിട്ട് സമരസമിതി നേതൃത്വവുമായി സംസാരിക്കണമെന്ന ആവശ്യം ഉയര്‍ന്നു. ഇതോടെയാണ് സമവായ ശ്രമം നീണ്ടതും വിഴിഞ്ഞം തുറമുഖ സമരം വീണ്ടും കരുത്താര്‍ജ്ജിച്ചതും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൃത്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കിലും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വിഷയത്തില്‍ അവയൊന്നും ഫലം കണ്ടിരുന്നില്ല. പോലീസ് സ്‌റ്റേഷന്‍ ആക്രമണം ഉള്‍പ്പെടെയായി കലാപസാമാന സാഹചര്യമാണ് നിലവില്‍ വിഴിഞ്ഞത്ത്.

ഒക്ടോബര്‍ മാസം 19 -ാം തീയതി വിഴിഞ്ഞത്ത് കരയിലും കടലിലും സമരം വ്യാപിപ്പിക്കുന്ന രീതിയിലേക്ക് വിഴിഞ്ഞം തുറമുഖവിരുദ്ധ സമരസമിതിയുടെ പ്രക്ഷോഭം കടന്നിരുന്നു. അതിനു തൊട്ടുമുമ്പായി ദേശീയ പാത ഉപരോധിച്ചുകൊണ്ട് പ്രതിഷേധം കടുപ്പിക്കുന്നതും കണ്ടു. ഇതിനിടെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ തുറമുഖ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയുന്നതിനു വേണ്ടി വിഴിഞ്ഞം, മുല്ലൂര്‍, മുതലപ്പൊഴി, അഞ്ചുതെങ്ങ് പ്രദേശത്തേക്ക് എത്തിയിരുന്നു. ഇവിടെ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തില്‍ ഗുരുതരമായ ചില കണ്ടെത്തലുകള്‍ അന്വേഷണ സംഘത്തിന് ലഭ്യമായതായാണ് പുറത്തു വരുന്ന വിവരങ്ങള്‍.

ശ്രീലങ്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില ബിസിനസ്സ് ലോബികള്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി അട്ടിമറിക്കുന്നതിനായി ആസൂത്രിതമായ നീക്കം നടത്തുന്നുണ്ടെന്ന ഞെട്ടിക്കുന്ന കണ്ടെത്തല്‍ തെളിവുകള്‍ സഹിതം രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതായാണ് വിവരം. അതിനു പിന്നാലെയാണ് സഖി എന്ന പേരിലുള്ള സന്നദ്ധ സംഘടനയെ അന്വേഷണ ഏജന്‍സികള്‍ നോട്ടമിടുന്നത്. വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരസമിതിയുടെ നേതാവിന്റെ ഭാര്യയാണ് സഖിക്ക് നേതൃത്വം നല്‍കുന്നത്.

അതിനു പിന്നാലെ സഖിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം വിശദമായി പരിശോധിച്ചു. സഖിയുടെ ഓഫീസില്‍ രഹസ്യാന്വേഷണ വിഭാഗമെത്തി ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചു. കേരളത്തില്‍ സ്ത്രീ ശാക്തീകരണം ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ക്ക് വേണ്ടി അമേരിക്ക, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നും സഖി എന്ന സന്നദ്ധ സംഘടനയ്ക്ക് 2017 നും 2022 നും ഇടയില്‍ കോടികള്‍ എത്തിയിട്ടുണ്ടെന്ന കൃത്യമായ വിവരം അന്വേഷണ സംഘത്തിന് ലഭിച്ചു.

ഇവ വകമാറ്റി വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിനായി ഉപയോഗിച്ചോ എന്നതിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സെന്‍ട്രല്‍ ബാങ്കിന്റെ വഞ്ചിയൂര്‍ ഋഷിമംഗലം ശാഖയിലെ നാല് അക്കൗണ്ടുകളിലേക്കാണ് പണം എത്തിയത് എന്ന കണ്ടെത്തല്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് രഹസ്യാന്വേഷവിഭാഗം കൈമാറി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ബുധനാഴ്ച ആരംഭിക്കും. ബ്രസീലിൽ നടക്കുന്ന ബ്രിക്സ്‌...

പഹൽഗാം ആക്രമണം കശ്മീരിലെ വിനോദസഞ്ചാരം നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തികയുദ്ധം – ജയ്‌ശങ്കർ

0
ന്യൂയോർക്ക്: കശ്മീരിലെ വിനോദസഞ്ചാരം നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തികയുദ്ധമായിരുന്നു പഹൽഗാം ഭീകരാക്രമണമെന്ന് വിദേശകാര്യമന്ത്രി...

ചിന്ന സ്വാമി സ്റ്റേഡിയത്തിന്റെ ഫ്യൂസ് ഊരി കര്‍ണാടക വൈദ്യുതി ബോര്‍ഡ്

0
ബെംഗളൂരു : അഗ്‌നി ബാധയുണ്ടാകുന്ന പക്ഷം അവശ്യം ഉണ്ടായിരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍...

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

0
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ്...