വിദേശസഹായം സ്വീകരിക്കുന്നതില്‍ സന്നദ്ധസംഘടനകള്‍ക്ക്​ കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: വിദേശസഹായം സ്വീകരിക്കുന്നതില്‍ സന്നദ്ധസംഘടനകള്‍ക്ക്​ കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. മൂന്നുവര്‍ഷത്തെ ​പ്രവൃത്തിപരിചയം നേടിയ, 15 ലക്ഷം രൂപ ചെലവഴിച്ച സ്​ഥാപനങ്ങള്‍ക്ക്​ മാത്രം വിദേശ സഹായം സ്വീകരിക്കാന്‍ അനുമതി നല്‍കാനാണ്​ തീരുമാനം.

വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം രജസ്​റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന എന്‍.ജി.ഒകള്‍ നല്‍കുന്ന തുക എത്രയാണെന്നും എന്തി​നുവേണ്ടിയാണെന്നും കാണിക്കുന്ന വിദേശ സംഭാവന നല്‍കുന്നവരില്‍നിന്ന് വാങ്ങിയ കത്ത്​ ഹാജരാക്കണമെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്​ഥാനാര്‍ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, രാഷ്​ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വിദേശ സഹായം സ്വീകരിക്കുന്നതില്‍നിന്ന്​ വിലക്കിയാണ്​ പുതിയ ഉത്തരവ്​. വിദേശ സംഭാവന സ്വീകരിക്കുന്നതിന്​ മുന്‍കൂര്‍ അനുമതി വാങ്ങുന്ന എന്‍.ജി.ഒക്കോ, വ്യക്തിക്കോ എഫ്​.സി.ആര്‍.എ അക്കൗണ്ട്​ നിര്‍ബന്ധമായും​ വേണം. വിദേശ സഹായം സ്വീകരിക്കുന്ന സംഘടനയുടെ മുഖ്യപ്രവര്‍ത്തകന്‍ സംഭാവന നല്‍കുന്ന സംഘടനയുടെ ഭാഗമാകാന്‍ പാടില്ല. സന്നദ്ധ സംഘടനയുടെ 75 ശതമാനം ഭാരവാഹികളും ഭരണസമിതി അംഗങ്ങളും വിദേശ സംഭാവന നല്‍കുന്ന സംഘടനയിലെ ഭാരവാഹികളോ ജീവനക്കാരോ ആകാന്‍ പാടില്ല. ധനസഹായം നല്‍കുന്ന വ്യക്തി സഹായം സ്വീകരിക്കുന്ന സംഘടനയുടെ ഭാഗമാകാനും പാടില്ല.

രണ്ടുമാസം മുമ്പ്​ എന്‍.ജി.ഒ ഭാരവാഹികള്‍ക്ക്​ ആധാര്‍ നമ്ബര്‍ നിര്‍ബന്ധമാക്കി എഫ്​.സി.ആര്‍.എ നിയമത്തില്‍​ ഭേദഗതി വരുത്തിയിരുന്നു. രണ്ടു മാസത്തിന്​ ശേഷമാണ്​ ആഭ്യന്തര മന്ത്രാലയത്തി​െന്‍റ പുതിയ തീരുമാനം.

വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം രജിസ്​റ്റര്‍ ചെയ്​ത എന്‍.ജി.ഒകള്‍ 2016-17 കാലയളവില്‍ ഏകദേശം 58,000 കോടി രൂപ വിദേശസഹായമായി കൈപ്പറ്റിയിരുന്നു. രാജ്യത്ത്​ 22,400 എന്‍.ജി.ഒകളാണ്​ പ്രവര്‍ത്തിക്കുന്നത്​.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....