അന്യസംസ്ഥാന ലോബികൾ ചില മാധ്യമപ്രവർത്തകരെ വാടകക്കെടുത്ത് ടൂറിസം മേഖലയെ തകർക്കാൻ ശ്രമിക്കുന്നു : മന്ത്രി റിയാസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അന്യസംസ്ഥാന ലോബികൾ ചില മാധ്യമ പ്രവർത്തകരെ വാടകക്കെടുത്ത് സംസ്ഥാനത്തെ ടൂറിസം മേഖലയെ തകർക്കാനുള്ള കുപ്രചരണം നടത്തുന്നുവെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. വിനോദസഞ്ചാര മേഖലയെ വരവേൽക്കാൻ ഒരുങ്ങി തലസ്ഥാനത്തെ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ് വർക്കല പാപനാശം ബീച്ചിൽ നാടിന് സമർപ്പിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. തൃശൂർ ചാവക്കാട് സ്ഥാപിച്ച ഫ്ലോട്ടിങ് ബ്രിഡ്ജ് കാലാവസ്ഥയെ തുടർന്ന് ഇളക്കി മാറ്റുന്നതിന് ഇടയിൽ ചിത്രം പകർത്തി ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നിരിക്കുന്നു എന്ന് ഒരു പ്രമുഖ മാധ്യമത്തിൽ ടൂറിസം മന്ത്രിയുടെ കാർട്ടൂൺ വെച്ച് വാർത്ത വന്നിരുന്നു. തന്നെ വ്യക്തിപരമായി ആക്രമിക്കുന്നതിൽ പ്രശ്നമില്ല. പക്ഷേ ഒരു സംസ്ഥാനത്തിൻ്റെ സാധ്യത അതോടെ അടയുകയാണെന്ന് മന്ത്രി പറഞ്ഞു. ചാവക്കാട് ഇനി ഫ്ലോട്ടിങ് ബ്രിഡ്ജ് ഇല്ല എന്ന് തെറ്റായ വാർത്ത നൽകിയവർ അവിടെ പോയി നോക്കണം. അവിടെ എത്ര ഭംഗിയായി ആണ് ഫ്ലോട്ടിങ് ബ്രിഡ്ജ് ഇപ്പോഴും പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നാളെ ഇത്തരം ലോബിയുടെ പ്രവർത്തനം വർക്കലയിലും ഉണ്ടാകാമെന്നും മന്ത്രി പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രി പറയുന്നത് പോലെയായിരിക്കും പിഎംശ്രീയുടെ ഭാവി ; നയം വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി എൻ....

0
തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രം രണ്ടാമതും കത്തയച്ചുവെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ...

മഹാരാഷ്ട്രയിൽ രണ്ട് വാഹനാപകടങ്ങളിലായി 14 പേർ മരിച്ചു ; മരിച്ചവരിൽ മൂന്ന് കുട്ടികളും

0
മുംബൈ: മഹാരാഷ്ട്ര ഉണർന്നത് രണ്ട് ദുരന്തവാർത്ത കേട്ടാണ്. ഭണ്ഡാരയിലെ പിമ്പാൽഗാവിലൽ പുലർച്ചെ...

സിഎസ്ഐആർ യുജിസി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു

0
ഡൽഹി : നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ജോയിന്റ് സിഎസ്ഐആർ യുജിസി...

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം : കരാറുകമ്പനിയെ മാറ്റി പുതിയ ഏജൻസിയെ ചുമതലപ്പെടുത്തും

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണജോലിയിൽ കരാർ റദ്ദാക്കി പുതിയ...