തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിദേശ നിക്ഷേപം ആകാമെന്ന സിപിഎമ്മിന്‍റെ മാറിയ കാഴ്ചപ്പാടില്‍ ഇടതുമുന്നണിയില്‍ ഭിന്നത. തീരുമാനത്തെ എതിര്‍ത്ത് സിപിഐയും ജനതാദളും രംഗത്ത് വന്നതാണ് മുന്നണിയില്‍ പുതിയ പ്രതിസന്ധിക്ക് വഴി വെച്ചിരിക്കുന്നത്. വിഷയം ചര്‍ച്ചയായ മുന്നണിയുടെ നേതൃയോഗത്തില്‍ തന്നെയാണ് ഇരു പാര്‍ട്ടികളും തീരുമാനത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദേശ നിക്ഷേപം മുന്നണി മുന്നോട്ടു വെയ്ക്കുന്ന മുദ്രാവാക്യമായ സാമൂഹികനീതി അട്ടിമറിക്കുന്ന തീരുമാനം ആകുമെന്ന ആശങ്കയാണ് ഘടക കക്ഷികള്‍ ഉയര്‍ത്തുന്നത്.
വിദേശ നിക്ഷേപത്തെ പിന്തുണച്ച് പത്ര സമ്മേളനത്തില്‍ സംസാരിച്ച മുന്നണി കണ്‍വീനര്‍ ഇ പി ജയരാജനെതിരെ സി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്‌എഫ് രംഗത്ത് വന്നു. വിദ്യാഭ്യാസ മേഖലയില്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ വരുന്നതിനെ ശക്തമായി ചെറുക്കുകയും അതിന്‍റെ ഭാഗമായുളള പോരാട്ടങ്ങളില്‍ രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത ചരിത്രം മറന്നാണ് മുന്നണി വിദേശ നിക്ഷേപത്തിന് ചുവപ്പ് പരവതാനി വിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
ഇതേ പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഇ പി ജയരാജന്‍ നല്‍കിയ മറുപടിയില്‍ സിപിഎമ്മിലുo അതിന്‍റെ വിദ്യാര്‍ഥി യുവജന സംഘടനകളിലും ശക്തമായ വിമര്‍ശനമുണ്ട്. തെറ്റ് എല്ലാകാലത്തും തെറ്റും, ശരി എല്ലാകാലത്തും ശരിയും ആകില്ല ഇതായിരുന്നു സ്വാശ്രയ സമരത്തെ കുറിച്ച് ഇ.പി.ജയരാജന്‍ നല്‍കിയ മറുപടി. വിദ്യാഭ്യാസത്തിന്‍റെ സ്വകാര്യവല്‍ക്കരണത്തിന് എതിരെ നടന്ന സമരങ്ങളെ പൂര്‍ണ്ണമായും നിരാകരിക്കാന്‍ തയാറായില്ലെങ്കിലും പാര്‍ട്ടി അധികാരത്തിലിരിക്കുമ്പോള്‍ അത്തരം സമരങ്ങള്‍ക്ക് പ്രസക്തി ഇല്ലെന്ന സന്ദേശമാണ് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ നല്‍കുന്നത്.
എന്നാല്‍ സ്വന്തം പാര്‍ട്ടിയുടെയും മുന്നണിയുടെയും രാഷ്ട്രീയ ഭൂതകാലം പാടെ മാറ്റിവെയ്ക്കുന്ന സമീപനം സ്വീകരിക്കുമ്പോള്‍ ആ രാഷ്ട്രീയത്തെ തന്നെ വിസ്മരിക്കുക ആണെന്ന വിമര്‍ശനമാണ് വിദേശ നിക്ഷേപ അനുമതിയുടെ കാര്യത്തില്‍ ഉയര്‍ന്ന് വരുന്നത്. സി. പിഎം എറണാകുളം സംസ്ഥാന സമ്മേളനം അംഗീകരിച്ച വികസന രേഖയുടെ ചുവടു പിടിച്ചാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കുന്ന രേഖ തയ്യാറാക്കിയത്.
രേഖയിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിദേശ നിക്ഷേപമാകാം എന്ന നിലപാടിനെ സിപിഐയും ജനതാദള്‍ (എസ്) ഉം ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ എതിര്‍ക്കുന്നത്. വികസന രേഖക്ക് അംഗീകാരം നല്‍കാന്‍ വെള്ളിയാഴ്ച ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ തന്നെയായിരുന്നു വിമര്‍ശനം. വിദേശനിക്ഷപം വരുമ്പോള്‍ അതിനു പിന്നില്‍ കാണാ ചരടുകള്‍ ഉണ്ടാകും സാമൂഹ്യനീതി സംരക്ഷിക്കാനുള്ള ഒരു ഉത്തരവാദിത്വവും ഇത്തരം നിക്ഷേപകര്‍ക്ക് ഉണ്ടാകില്ല.
അതുകൊണ്ട് തന്നെ ഇത് ആവശ്യമാണോ എന്ന ചോദ്യമാണ് സി.പി.ഐയും ജനതാദളും മുന്നണി യോഗത്തില്‍ ഉയര്‍ത്തിയത്. എന്നാല്‍ വിദേശ നിക്ഷേപം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനത്തെ ന്യായീകരിച്ചു. ചരടുകളില്ലാത്ത വിദേശ വായ്പകളേ സ്വീകരിക്കുകയുള്ളു എന്ന ഉറപ്പ് നല്‍കാനും മുഖ്യമന്ത്രി തയാറായി. ഇതോടെയാണ് വിമര്‍ശനം ഉന്നയിച്ച സിപിഐയും ജനതാദളും അടങ്ങിയത്.
മുന്നണി യോഗത്തിലെ തര്‍ക്കം അവിടെ അവസാനിച്ചെങ്കിലും വിഷയത്തിലെ ഭിന്ന നിലപാട് പുറത്തേക്ക് വരികയാണ്. വിദേശ നിക്ഷേപത്തെ അനുകൂലിച്ചു കൊണ്ടുള്ള ഇ പി ജയരാജന്‍റെ അഭിപ്രായം വിദ്യാഭ്യാസകച്ചവടത്തിന് സഹായകരമാണെന്ന് ആരോപിച്ച് എഐഎസ്ഫ് രംഗത്ത് വന്നു. വിദ്യാര്‍ത്ഥി വിരുദ്ധമായ അഭിപ്രായം ജയരാജന്‍ പിന്‍വലിക്കണമെന്നും എഐഎസ്ഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
മെറിറ്റും സാമൂഹ്യനീതിയും ഉറപ്പ് വരുത്തുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ സര്‍ക്കാരിന്‍റെ കാലത്ത് സ്വകാര്യ സര്‍വ്വകലാശാലകളെ കേരളം നിരുത്സാഹപ്പെടുത്തില്ല എന്ന ഇ പി ജയ രാജന്‍റെ പ്രഖ്യാപനം അങ്ങേയറ്റം വിദ്യാര്‍ത്ഥി വിരുദ്ധവും പ്രതിഷേധാര്‍ഹവുമാണ്. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപങ്ങളെ പോലും തള്ളിപറയാതെ വിദ്യാര്‍ത്ഥി വിരുദ്ധമായും കച്ചവട സഹായകരവുമായി അദ്ദേഹം നടത്തിയ പ്രസ്താവന ഉടനടി പിന്‍വലിക്കണമെന്നും ഇത്തരത്തിലുള്ള വിദ്യാഭ്യാസകച്ചവട സഹായ ശ്രമങ്ങളെ വിദ്യാര്‍ത്ഥികളെ അണിനിരത്തി പ്രതിരോധിക്കുമെന്നുമാണ് എഐഎസ്ഫ് നിലപാട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റത്തിന് വഴിവെക്കുന്ന വിദേശ നിക്ഷേപ തീരുമാനത്തെപ്പറ്റി എസ്.എഫ്. ഐ യും ഡിവൈഎഫ് റെയും ഇതുവരെയും നിലപാട് വ്യക്തമാക്കിയിട്ടില്ല.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]