രജൗരി ഭീകരാക്രമണം എന്‍ഐഎ അന്വേഷിക്കും : അമിത് ഷാ

For full experience, Download our mobile application:
Get it on Google Play

ജമ്മു : കശ്മീരിലെ രജൗരിയില്‍ നടന്ന ഭീകരാക്രമണത്തെക്കുറിച്ചുളള അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏറ്റെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ജനുവരി 1 നാണ് രജൗരിയില്‍ ഭീകരാക്രമണം നടന്നത്. പ്രദേശവാസികളുടെ വീടുകളില്‍ അതിക്രമിച്ച് കയറിയ ഭീകരര്‍ അഞ്ച് പേരെ കൊലപ്പെടുത്തുകയായിരുന്നു. അടുത്ത ദിവസം അതേ പ്രദേശത്ത് നടന്ന ഐഇഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) സ്ഫോടനത്തില്‍ രണ്ട് കുട്ടികളും മരണപ്പെട്ടിരുന്നു.

360 ഡിഗ്രി സുരക്ഷയുളള ഉള്ള ഒരു പുതിയ കര്‍മ്മ പദ്ധതിയിലൂടെ ജമ്മു മേഖലയിലെ ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്നും അമിത് ഷാ ഉറപ്പ് നല്‍കി. രണ്ട് സംഭവങ്ങളുമായി ബന്ധപ്പെട്ട കേസ് ഇന്നലെ സര്‍ക്കാര്‍ എന്‍ഐഎയ്ക്ക് കൈമാറി. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ജമ്മു മേഖലയില്‍ നടന്ന മറ്റ് ഭീകരവാദ കേസുകള്‍ക്കൊപ്പം ഈ കേസും എന്‍ഐഎയും ജമ്മു പോലീസും ഒരുമിച്ച് അന്വേഷിക്കും.’ ഷാ പറഞ്ഞു.

രജൗരിയിലെ ഭീകരാക്രമണത്തിനിരയായവരെ കാണാനും ദുഃഖം പങ്കുവെയ്ക്കാനുമാണ് ഇവിടെയെത്തിയത്. എന്നാല്‍ പ്രതികൂല കാലാവസ്ഥ കാരണം സന്ദര്‍ശനം നടന്നില്ലെങ്കിലും ഇരയായ ഏഴ് കുടുംബങ്ങളിലെയും അംഗങ്ങളുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും അവരെ കാണാന്‍ വീണ്ടും വരുമെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ കണ്ടെത്തി കോടതിയില്‍ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോശം റോഡുകളെക്കുറിച്ച് പരാതിപ്പെട്ട ഗ്രാമവാസികൾക്ക് എം.എൽ.എയുടെ ഭീഷണി ; ചോദ്യം ചെയ്താൽ ജയിലിൽ അടക്കും

0
ലഖ്‌നൗ: യുപിയില്‍ റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയ ഗ്രാമവാസികള്‍ക്ക് എതിരെ ഭീഷണിയുമായി ബിജെപി...

വി ഡി സതീശൻ സർക്കാരിന്റെ 100 ദിനങ്ങൾ അപകടം പൊളിറ്റിക്സിന്റെ 100 ദിനങ്ങൾ :...

0
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്‍റെ 100 ദിവസം പൂർത്തിയാകുമ്പോഴും കേരളത്തിൽ...

ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ

0
കണ്ണൂർ: ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ....

ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായ അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിജെപി...