തിരുവനന്തപുരം: വിദേശത്ത് എടുത്ത വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കാന്‍ വിദേശത്ത് തന്നെ പോകേണ്ടി വരും. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചികിത്സയ്ക്ക് അതിര്‍ത്തി വിട്ട് പോകാന്‍ ഇപ്പോള്‍ തടസമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്താന്‍ എല്ലാ നടപടിയും സ്വീകരിച്ചതായും അദ്ദേഹം ഉറപ്പ് നല്‍കി. മൂന്ന് – നാല് ദിവസത്തേക്കുള്ള ഓക്‌സിജന്‍ ആവശ്യത്തിന് കരുതലുണ്ട്. എന്നാല്‍ ചില സ്ഥലത്ത് ചില ആശുപത്രികള്‍ സംവിധാനവുമായി ബന്ധപ്പെടാതെ നില്‍ക്കുന്നുണ്ട്. അവര്‍ പെട്ടെന്നാണ് ആവശ്യം പറയുന്നത്. ഓക്‌സിജന്‍ വലിയ അളവില്‍ വേണ്ടി വരും. ഇതിനുള്ള നടപടി എടുക്കുന്നുണ്ട്.
ഓക്‌സിജന്‍ ആവശ്യമെന്ന് പറയുന്നത് രോഗികളുടെ വര്‍ധനവുണ്ടാകുമ്പോള്‍ സ്റ്റോക്ക് ചെയ്യാനാണ്. ഇപ്പോള്‍ പരിഭ്രാന്തിയുടെ അവസ്ഥയില്ല. ഓക്‌സിജന്‍ ലഭ്യത വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ട്. പലരും ഓക്‌സിജന്‍ കൂടുതല്‍ വേണമെന്ന് ആവശ്യപ്പെടും. അത് മെറിറ്റ് അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.