പുഷ്പഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച കോവിഡ് രോഗിക്ക് ഒമ്പതു ലക്ഷത്തിന്റെ ബില്‍ ; മൃതദേഹം ഏറ്റെടുക്കാന്‍ വിസമ്മതിച്ച് ബന്ധുക്കള്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : 10 ദിവസത്തോളമായി കോവിഡ് ചികില്‍സയിലായിരുന്ന വയോധികന്‍ മരിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ നല്‍കിയത് ഒന്‍പതുലക്ഷത്തോളം രൂപയുടെ ബില്‍. വലിയ തുക കണ്ട് ഞെട്ടിയ ബന്ധുക്കള്‍ തങ്ങള്‍ക്കിത്രയും പണം നല്‍കാനില്ലെന്നും മൃതദേഹം നിങ്ങള്‍ എടുത്തോയെന്നും പറഞ്ഞ് പ്രതിഷേധത്തില്‍.

പുഷ്പഗിരി മെഡിക്കല്‍ കോളജിലാണ് സംഭവം. ചങ്ങനാശേരി സ്വദേശി ലാലന്‍ ആന്റണി(70)യാണ് മരിച്ചത്. പത്തു ദിവസത്തിലധികമായി കോവിഡ് ബാധിച്ച്‌ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞ ലാലന്‍ ഇന്നാണ് മരിച്ചത്. തൊട്ടുപിന്നാലെ ബന്ധുക്കള്‍ക്ക് 9 ലക്ഷത്തോളം രുപയുടെ ബില്ലും ലഭിച്ചു.

ബില്‍ കണ്ട് ഞെട്ടിയ ബന്ധുക്കള്‍ തങ്ങള്‍ക്ക് ഇത്രയും വലിയ തുക അടയ്ക്കാനുള്ള കഴിവില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് ആശുപത്രി അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ 66,000 രൂപ ഇളവ് ചെയ്ത് നല്‍കാമെന്ന് സമ്മതിച്ചു. എന്നാല്‍പ്പോലും ബാക്കി തുക കണ്ടെത്താന്‍ കഴിയില്ലെന്നും നിങ്ങള്‍ മൃതദേഹം എടുത്തോളൂവെന്ന നിലപാടിലാണ് ബന്ധുക്കളില്‍ ചിലര്‍. സ്വകാര്യ ആശുപത്രികള്‍ കോവിഡ് രോഗികളെ കൊള്ളയടിക്കുന്നുവെന്ന വാര്‍ത്ത ദിനംപ്രതി പുറത്തു വരുമ്പോഴാണ് ഈ സംഭവം.

രോഗിയുടെ ബന്ധുക്കളുമായി പോലീസ് ചര്‍ച്ച നടത്തി. സംഭവം വിവാദമായതിനെതുടര്‍ന്ന് ചങ്ങനാശേരിയിലെ നിയുക്ത എംഎല്‍എ ജോബ് മൈക്കിള്‍ ഇടപെട്ട് ഇപ്പോള്‍ ഒന്നരലക്ഷം രൂപ അടയ്ക്കാമെന്ന് ധാരണയായി. മൃതദേഹം വിട്ടു കൊടുക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിട്ടുണ്ട്. പത്തനംതിട്ട ജില്ലാ കളക്ടറും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. ഞായറാഴ്ച രാവിലെ മൃതദേഹം വിട്ടു കൊടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....