മയക്കുമരുന്നുമായി അന്യ സംസ്ഥാന തൊഴിലാളികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളത്തും തൃശൂരും മയക്കുമരുന്നുമായി അന്യ സംസ്ഥാന തൊഴിലാളികൾ പിടിയിൽ. കൊച്ചിയിൽ അസം സ്വദേശിയേയും തൃശൂരിൽ ഒഡീഷക്കാരനേയുമമാണ് കഞ്ചാവും ഹെറോയിനുമായി എകസ്സൈസ് അറസ്റ്റ് ചെയ്തത്. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നും 6.22 ഗ്രാം ഹെറോയിനുമായി അസം സ്വദേശി ഷെറിഫുൾ ഹക്ക് (24 ) ആണ് പിടിയിലായി. എക്സൈസ് എൻഫോഴ്സ്മെന്‍റ് ആന്‍റ് ആന്‍റിനർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.ശ്രീരാജും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ സംശയം തോന്നി ഷെറിഫുൾ ഹക്കിനെ എക്സൈസ് സംഘം പിടികൂടി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹെറോയിൻ കണ്ടെത്തിയത്. പരിശോധനയിൽ അസിസ്റ്റന്റ് എകൈ്സസ് ഇൻസ്പെക്ടർ ഒ.എൻ.അജയകുമാർ, പ്രിവന്‍റീവ് ഓഫീസർ ജനീഷ് കുമാർ, പ്രിവന്‍റീവ് ഓഫീസർമാരായ ബസന്ത് കുമാർ.പി.എസ്, സുനിൽ.പി.എസ്, പ്രതീഷ്.ടി.എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജിത്ത്.എം.ടി, ജിജോ അശോക്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ലത.എം, വിജി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അഫ്സൽ എന്നിവരും പങ്കെടുത്തു.

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ 5 കിലോഗ്രാമിലധികം കഞ്ചാവുമായാണ് ഒഡീഷ സ്വദേശി കുടുങ്ങിയത്. ഒഡീഷ ഖര സഹാപൂർ സ്വദേശിയായ സുരേഷ് ഖിലർ (20) എന്നയാളെയാണ് കഞ്ചാവുമായി എക്സൈസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി.ജെ.റോയിയും പാർട്ടിയും ചേർന്നാണ് പ്രതിയെ പിടികൂടിയത്. എക്‌സൈസ് ഇൻസ്‌പെക്ടർ എൻ.സുദർശനകുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) കെ.കെ.വത്സൻ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ സുരേഷ് കുമാർ.വി.എസ്, അഫ്സൽ, സിവിൽ എക്സൈസ് ഓഫീസർ കണ്ണൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ചിഞ്ചു എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....