കേരളത്തോടുളള സ്‌നേഹം ഒരു ദിവസം കൊണ്ട് തകര്‍ന്നു – മര്‍ദനത്തിന് ഇരയായ വിദേശി യുവാവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തോടുളള സ്‌നേഹം ഒരുദിവസം കൊണ്ട് തകര്‍ന്നെന്ന് മര്‍ദനത്തിന് ഇരയായ വിദേശി യുവാവ്. കോവളത്ത് ക്രൂരമര്‍ദനത്തിന് ഇരയായ നെതര്‍ലാന്‍ഡ്‌സ് സ്വദേശി കാര്‍വിനാണ് ഇക്കാര്യം പറഞ്ഞത്. പിതാവിനൊപ്പം ചികിത്സയ്ക്കെത്തിയ കാല്‍വിന്‍ സ്‌കോള്‍ട്ടന് (27) മര്‍ദനമേറ്റത്. കോവളം ലൈറ്റ് ഹൗസ് ബീച്ചിന് സമീപം ടാക്സി ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചപ്പോഴാണ് കാല്‍വിന്‍ സ്‌കോള്‍ട്ടന് മര്‍ദനമേറ്റത്.

പിതാവിനൊപ്പം ചികിത്സയ്ക്കെത്തിയപ്പോള്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം.ഇനി ഇന്ത്യയിലേക്കില്ലെന്നും കാല്‍വിന്‍ പറയുന്നു. സ്‌കോട്ട്ലാന്‍ഡിലെ കാളപ്പോരിനേക്കാളും ഇവിടെ നാട്ടുകാര്‍ വിറളിപൂണ്ട് നില്‍ക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. സംഭവശേഷം ഒറ്റയ്ക്ക് പുറത്തിറങ്ങിയിട്ടില്ല. ഇത്രയും മോശപ്പെട്ടവര്‍ ഇനിയെന്തും ചെയ്യുമെന്ന ഭയം ഉള്ളിലുണ്ട്. മര്‍ദിച്ച പ്രതിക്ക് ഉടന്‍ ജാമ്യം നല്‍കി. ഞങ്ങളുടെ നാട്ടിലാണെങ്കില്‍ കടുത്ത ശിക്ഷ നല്‍കുമായിരുന്നെന്നും കാല്‍വിന്‍ വ്യക്തമാക്കി. കാല്‍വിനെ ആക്രമിച്ച സംഭവത്തില്‍ ടാക്‌സി ഡ്രൈവര്‍ വിഴിഞ്ഞം ടൗണ്‍ഷിപ് കോളനിയില്‍ ടിസി 454ല്‍ ഷാജഹാനെ (40) കോവളം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...