മൂലമറ്റം : ആയവന സ്വദേശി തടത്തില്‍ സതീഷിന്റെ വീട്ടില്‍ വളര്‍ത്തിവന്ന തത്തയെയും മയിലിനെയും വനം വകുപ്പ് ഫ്ലയിങ് സ്ക്വാഡ് പിടികൂടി. നാല് മാസം പ്രായമുള്ള രണ്ട് മയിലിനെയും മൂന്ന് തത്തകളെയുമാണ് പിടികൂടിയത്. വന്യജീവി വിഭാഗത്തില്‍പെടുന്ന മയില്‍, തത്ത എന്നിവയെ വളര്‍ത്താന്‍ അനുമതിയില്ല. വീട്ടുടമക്കെതിരെ വനംവകുപ്പ് കേസെടുത്തു. മൂലമറ്റം വനം വകുപ്പ് സെക്ഷന്‍ ഓഫിസര്‍ ഷാജി, തൊടുപുഴ ഫ്ലയിങ് സ്ക്വാഡ് ജീവനക്കാരന്‍ ഷാജുമോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പക്ഷികളെ പിടിച്ചെടുത്തത്.
വീട്ടില്‍ വളര്‍ത്തിവന്ന തത്തയെയും മയിലിനെയും വനം വകുപ്പ് പിടികൂടി
RECENT NEWS
Advertisment