ലിവിംങ് ടുഗതര്‍ വിവാഹമായി കണക്കാന്‍ പറ്റില്ല കോടതി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ലിവിങ് ടുഗദര്‍ ബന്ധത്തിന്റെ പേരില്‍ കുടുംബക്കോടതിയില്‍ വൈവാഹിക തര്‍ക്കങ്ങള്‍ ഉന്നയിക്കാനാകില്ലെന്നു മദ്രാസ് ഹൈക്കോടതി. നിയമപ്രകാരം വിവാഹിതരാകാതെ ദീര്‍ഘകാലം ഒരുമിച്ച്‌ ജീവിച്ചാല്‍ അത് വിവാഹമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. തന്റെ ലിവിങ് ടുഗദര്‍ ബന്ധത്തില്‍ ദാമ്പത്യാവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോയമ്പത്തൂര്‍ സ്വദേശിനി സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണു വിധി.

നീണ്ടകാലത്തെ സഹവാസത്തെ വിവാഹമായി കണക്കാക്കാനാകില്ലെന്നും ജസ്റ്റിസുമാരായ എസ്.വൈദ്യനാഥന്‍, ആര്‍.വിജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കുടുംബക്കോടതിയുടെ സമാന ഉത്തരവ് ചോദ്യം ചെയ്താണു യുവതി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ യുവതിയുടെ വാദം കോടതി തള്ളി. 2013ല്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ മോതിരം മാറി വിവാഹിതരായെന്നും കല്യാണച്ചടങ്ങിന്റെ ഭാഗമായി തന്റെ കാലില്‍ വരന്‍ മിഞ്ചി ഇട്ടെന്നും യുവതി വാദിച്ചു. പലപ്പോഴായി വന്‍തുക കൈപ്പറ്റിയ യുവാവ് 2016 ല്‍ പിരിഞ്ഞു താമസിക്കാന്‍ തുടങ്ങിയതിനാല്‍ ദാമ്പത്യാവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്നായിരുന്നു ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...