മണ്ഡലകാല തീര്‍ത്ഥാടനം തുടങ്ങാന്‍ നാളുകള്‍ മാത്രം ; കാടുമൂടി ശബരിമല അനുബന്ധ പാതകള്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : മണ്ഡലകാല തീര്‍ത്ഥാടനം തുടങ്ങാന്‍ നാളുകള്‍ മാത്രം ശേഷിക്കെ ശബരിമല അനുബന്ധ പാതകള്‍ കാടുമൂടി കിടക്കുന്നതായി ആക്ഷേപം. റോഡരികിലെ കാടുകള്‍ തെളിക്കാനും മറ്റ് അടിസ്ഥാന സൗകര്യമൊരുക്കുന്നതിലും ബന്ധപ്പെട്ട വകുപ്പുകള്‍ ഉത്സാഹം കാട്ടുന്നില്ലെന്നാണ് ആരോപണം.

കഴിഞ്ഞ തീര്‍ഥാടന കാലത്ത് കോവിഡ് മൂലം വലിയ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നില്ല. ഇത്തവണ കോവിഡ് വ്യാപനം കുറയുകയും തീര്‍ഥാടകരെ അനുവദിക്കുകയും ചെയ്ത പശ്ചാതലത്തില്‍ അടിയന്തര മുന്നൊരുക്കങ്ങള്‍ ചെയ്യേണ്ടതുണ്ട്.

ഹൈക്കോടതി നിര്‍ദ്ദേശിച്ച അനുബന്ധ പാതകളില്‍ ചുരുക്കം ചിലതൊഴിച്ചാല്‍ ബാക്കിയെല്ലാം ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ച ഈ റോഡുകളുടെ വശങ്ങളും കാടു മൂടി കിടക്കുകയാണ്. ഇത്തരം റോഡുകളുടെ വശങ്ങള്‍ ഐറിഷ് വര്‍ക്ക് ചെയ്യണമെന്നാണ്.

ഇവിടെ ടാറിംങ് നടത്തിയതൊഴിച്ചാല്‍ മറ്റു നിര്‍മ്മാണങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല. ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ച മുക്കട – ഇടമണ്‍ – അത്തിക്കയം, അത്തിക്കയം-മടത്തുംമൂഴി,ചെത്തോങ്കര – അത്തിക്കയം,കനകപ്പലം – വെച്ചൂച്ചിറ,വെച്ചൂച്ചിറ – മടന്തമണ്‍ – അത്തിക്കയം,മന്ദിരം – വടശേരിക്കര,കോഴഞ്ചേരി – ബ്ലോക്കുപടി തുടങ്ങിയ റോഡുകളുടെ വശങ്ങള്‍ കാടുമൂടിയിരിക്കുകയാണ്.

വളവുകള്‍ കാടുമൂടിയതോടെ പല സ്ഥലത്തും അപകട സാധ്യതയേറെയാണ്. ചെറുകോല്‍പ്പുഴ-റാന്നി റോഡ് പുനരുദ്ധാരണം കാത്തുകിടക്കുകയാണ്. മഴ മാറാതിരുന്നാല്‍ ഈ പ്രവര്‍ത്തനങ്ങളെല്ലാം താറുമാറാവും.

മണ്ഡലകാലത്ത് ഇത്തവണ വെര്‍ച്ചല്‍ക്യൂ വഴി ദിവസം കാല്‍ ലക്ഷം പേര്‍ക്കായി പ്രവേശനം നിജപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തവണത്തെക്കാള്‍ ഭക്തരുടെ തിരക്ക് വര്‍ദ്ധിക്കാന്‍ സാഹചര്യവുമുണ്ട്. അതിനാല്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ വിട്ടുവീഴ്ച വരുത്തിയാല്‍ വലിയ പ്രതിസന്ധിക്കിട വരുത്തുമെന്നും തീര്‍ത്ഥാടകര്‍ക്ക് ആശങ്കയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...