റാങ്ക് തിളക്കത്തിൽ അറയാഞ്ഞിലിമണ്ണ് ഗ്രാമം ; അഭിമാന താരമായി രാഹുൽ

For full experience, Download our mobile application:
Get it on Google Play

റാന്നി : പാലം വെള്ളത്തിലായാൽ പഠിത്തം നിലയ്ക്കുന്ന ഗ്രാമത്തിൽ പഠനത്തിന്റെ ബലം കൊണ്ട് സർക്കാർ സർവീസിൽ നേടിയത് ഇരുപത്തിയൊന്നാമത് റാങ്ക്. പരീക്ഷാ ഫലമെത്തി റാങ്ക് ലിസ്റ്റ് കണ്ട് വീട്ടുകാരും നാട്ടുകാരും സന്തോഷിക്കുമ്പോൾ സിവിൽ സർവീസിന്റെ കടമ്പ കയറാനുള്ള പരീക്ഷ എഴുതുകയായിരുന്നു ഈ റാങ്കുകാരൻ.

അറയാഞ്ഞിലിമണ്ണ് ഏറത്തേടത്ത് എ കെ രാജുവിന്റെയും ഭാര്യ സന്താനവല്ലിയുടെയും മകനാണ് രാഹുൽ എ രാജ് (28). കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെഎഎസ്) രണ്ടാം പരീക്ഷയുടെ സ്ട്രീമിലാണ് രാഹുൽ റാങ്ക് കരസ്ഥമാക്കിയത്.

മൂന്ന് വശം ശബരിമല വനവും ഒരുവശം പമ്പാ നദിയുമായ ബസ് സർവീസ് പോലുമില്ലാത്ത അറയാഞ്ഞിലിമണ്ണ് ഗ്രാമത്തിലാണ് റാങ്കിന്റെ ഈ അഭിമാനത്തിളക്കം. കർഷക കുടുംബത്തിൽ ടാപ്പിംഗ് തൊഴിലാളിയായ അച്ഛനും വീട്ടുജോലിക്കാരിയായ അമ്മയ്ക്കും അതിരുകളില്ലാത്ത സന്തോഷം കൂടിയാവുകയാണ് മകൻ രാഹുലിന്റെ റാങ്ക്.

കർഷക കുടുംബത്തിലെ അധ്വാനവും കഷ്ടതകളും നിറഞ്ഞ ജീവിതത്തിൽ പഠനത്തോടൊപ്പം വിവിധ ജോലികൾ ചെയ്ത് പ്രതിസന്ധികളെ വിജയത്തിലേക്കുള്ള പടവുകളാക്കി മാറ്റി വാച്ചർ തസ്തികയിൽ നിന്നുമാണ് രാഹുൽ ഭരണ സർവീസിന്റെ റാങ്ക് ലിസ്റ്റിൽ ഇടം നേടിയത്.

ഇലന്തുർ ഗവ. നഴ്സിംഗ് സ്കൂളിൽ നൈറ്റ് വാച്ചർ തസ്തികയിൽ ജോലിക്കിടെയാണ് ഭരണ സർവീസ് പരീക്ഷ എഴുതിയത്. തിരുവനന്തപുരം വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷൻ കോളേജ് ഓഫ്‌ എഞ്ചിനീയറിംഗിൽ നിന്ന് ബിടെക് കഴിഞ്ഞ രാഹുൽ അടൂർ ഗവ. ഐടിഐ യിൽ നിന്ന് എംബിഎ വിജയിക്കുമ്പോൾ ടെക്‌നോപാർക്കിൽ ജോലി ലഭിച്ചിരുന്നു.

ബിരുദ പഠനത്തിനിടെ എഴുതിയ പി എസ് സി പരീക്ഷയിലാണ് ടെക്‌നോപാർക്കിലെ ജോലിക്കിടെ സർക്കാർ ജോലിയായി നൈറ്റ്‌ വാച്ചർ ജോലി ലഭിക്കുന്നത്. മൂന്ന് വർഷമായ ഈ ജോലിക്കിടെ രണ്ട് തവണ സിവിൽ സർവീസ് പരീക്ഷ എഴുതിയെങ്കിലും റാങ്ക് പട്ടികയിൽ എത്തിയില്ല. കെ എ എസ് പരീക്ഷയുടെ ഫലം കഴിഞ്ഞ ദിവസം എത്തുമ്പോൾ മൂന്നാം തവണ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ എഴുതുകയായിരുന്നു രാഹുൽ.അറയാഞ്ഞിലിമണ്‍ ഗവ. എൽ പി സ്കൂളിലെ അദ്ധ്യാപിക രാഖി സഹോദരിയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...