കോന്നി ആനത്താവളത്തിലെ ആനകളെ ഊട്ടാന്‍ അവസരമൊരുക്കി വനംവകുപ്പും ഇക്കോ ടൂറിസവും

For full experience, Download our mobile application:
Get it on Google Play

കോന്നി : ആനത്താവളത്തിലെ ആനകളെ ഊട്ടാന്‍ അവസരമൊരുക്കി വനംവകുപ്പും ഇക്കോ ടൂറിസവും. ഇക്കോ ടൂറിസം പദ്ധതിയില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനാണ്‌ ആനത്താവളത്തില്‍ വല്ലപ്പോഴും നടന്നു വന്നിരുന്ന ആനയൂട്ട്‌ എല്ലാ ദിവസവും നടത്താന്‍ തീരുമാനിച്ചത്‌. ഇതിലൂടെ ആനകളുമായി അടുത്ത്‌ ഇടപഴകാനും സമീപത്തു നിന്ന്‌ ഫോട്ടോയും വീഡിയോയും എടുക്കാനും വിനോദ സഞ്ചാരികള്‍ക്ക്‌ കഴിയുമെന്നതാണ്‌ പ്രത്യേകത. നിലവില്‍ ആനത്താവളത്തിലെ ആനകളുടെ സമീപത്ത്‌ നില്‍ക്കാനോ ഫോട്ടോ എടുക്കാനോ കഴിയില്ല. പാപ്പാന്മാരുടെ സഹായത്തോടെ മുമ്പ്‌ വിനോദ സഞ്ചാരികള്‍ ആനയോടൊപ്പം നിന്ന്‌ ചിത്രങ്ങള്‍ എടുത്തിരുന്നു. പണം വാങ്ങി ഇതിന്‌ അവസരം നല്‍കുന്നുവെന്ന ആക്ഷേപത്തെ തുടര്‍ന്നാണ്‌ ഇവിടെ സി.സി.ടി.വി ക്യാമറകള്‍ സ്‌ഥാപിക്കുകയും നിശ്‌ചിത പരിധിക്കപ്പുറം സന്ദര്‍ശകര്‍ക്ക്‌ പ്രവേശനം നിഷേധിക്കുകയും ചെയ്‌തത്‌.

വിദേശത്തും അന്യസംസ്‌ഥാനങ്ങളില്‍ നിന്നുമടക്കം ഇവിടെ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക്‌ ഈ നടപടി ഏറെ നിരാശയുണ്ടാക്കിയിരുന്നു. ഇതിനു പരിഹാരം കാണുക കൂടിയാണ്‌ ആനയൂട്ടിലൂടെ വനം വകുപ്പ്‌ ചെയ്യുന്നത്‌. കഴിഞ്ഞ ദിവസം കൊട്ടാരക്കര കരിക്കം സ്വദേശികളും നിലവില്‍ ന്യൂയോര്‍ക്കില്‍ സ്‌ഥിര താമസക്കാരുമായ ബിജി ജെ. തോമസും കുടുംബവും ആണ്‌ ആനയൂട്ടിന്‌ വീണ്ടും തുടക്കം കുറിച്ചത്‌. 2001 രൂപ ഫീസ്‌ അടച്ചാല്‍ ആനയൂട്ടിനു അവസരം ലഭിക്കും. ആനത്താവളത്തിലെ മദപ്പാടുള്ള നീലകണ്‌ഠനൊഴികെ മറ്റെല്ലാ ആനകളെയും ഊട്ടാന്‍ അവസരം ലഭിക്കും. പുറത്തു നിന്നും ഭക്ഷണം കൊണ്ടുവന്ന്‌ ആനകളെ ഊട്ടാന്‍ കഴിയില്ല. ഒരു ദിവസം മുന്‍പേ പണമടച്ചാല്‍ വനം വകുപ്പ്‌ തന്നെ ഊട്ടാനുള്ള ഭക്ഷണം തയാറാക്കി നല്‍കും. ആനകളുടെ സുരക്ഷ കണക്കിലെടുത്താണ്‌ പുറത്തു നിന്നുള്ള ഭക്ഷണം ഒഴിവാക്കുന്നത്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ധ്യതാ പരിശോധനയ്‌ക്കെത്തിയ 26കാരന് ഗർഭപാത്രം ; ഒടുവിൽ കാൻസറിൽ നിന്നും അത്ഭുതകരമായ രക്ഷപ്പെടൽ

0
ന്യൂഡല്‍ഹി: വിവാഹം കഴിഞ്ഞ് നാളുകളേറെ ആയിട്ടും കുട്ടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍...

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

0
തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി സർക്കാർ. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ...

എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം കരുനാ​ഗപ്പള്ളി പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് മെമ്മോ

0
കൊല്ലം: മൈ പോലീസ് സ്റ്റേഷനെക്കുറിച്ചുള്ള എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം...

പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്തെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട്...