മല്ലശ്ശേരിമുക്കില്‍ ഇലക്‌ട്രിക് പോസ്റ്റില്‍ കയറിയ പെരുമ്പാമ്പിനെ വനംവകുപ്പ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുമ്പഴ മല്ലശ്ശേരിമുക്കില്‍ ഇലക്‌ട്രിക് പോസ്റ്റില്‍ കയറിയ പെരുമ്പാമ്പിനെ വനപാലകര്‍ എത്തി പിടികൂടി. കഴിഞ്ഞ രാത്രിയിലാണ് സംഭവം. പോസ്റ്റില്‍ കൂടി കയറി ഏറ്റവും മുകള്‍ ഭാഗത്ത് എത്തിയ പാമ്പ് ലൈന്‍ കമ്പികള്‍ക്ക് മുകളിലായി നിലയുറപ്പിക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ നാട്ടുകാര്‍ കോന്നി ഫോറസ്റ്റ് റാപ്പിഡ്‌ റെസ്പോണ്‍സ് സംഘത്തെ വിവരം ധരിപ്പിക്കുകയും ഇവര്‍ സ്ഥലത്തെത്തി കെ.എസ്.ഇ.ബി ജീവനക്കാരുടെ സഹായത്തോടെ പാമ്പിനെ പിടികൂടുകയായിരുന്നു.

ലൈന്‍ കമ്പികള്‍ക്ക് തൊട്ടടുത്ത് കൂടിയാണ് പാമ്പ് മുകളിലേക്ക് ഇഴഞ്ഞ് കയറിയത് എങ്കിലും പാമ്പ് ഷോക്കേല്‍ക്കാതെ രക്ഷപെടുകയായിരുന്നു. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ സമീപത്തെ പോസ്റ്റിലാണ് പാമ്പ് കയറിയത്. അടുത്തിടെയായി ഇളകൊള്ളൂര്‍, പ്രമാടം, മല്ലശ്ശേരി ഭാഗങ്ങളില്‍ നിന്നായി നിരവധി പെരുമ്പാമ്പുകളെ വനപാലകര്‍ പിടികൂടിയിരുന്നു. ഏപ്രില്‍ മാസത്തില്‍ ഇളകൊള്ളൂരില്‍ ഒരു വീട്ടില്‍ നിന്നും ദിവസങ്ങളുടെ വ്യത്യാസത്തില്‍ മൂന്ന് പെരുമ്പാമ്പുകളെയാണ് വനപാലകര്‍ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണപ്പൂക്കളത്തിന്‍റെ ചിത്രം പങ്കുവെച്ച് മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ; പോലീസ്...

0
തൊടുപുഴ: മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന്...

സഹോദരങ്ങളുടെ പേരില്‍ അന്‍പതോളം കേസുകള്‍ ; ഇത്തവണ അറസ്റ്റിലായത് കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ

0
കോഴിക്കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സഹോദരങ്ങളെ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ...

ചേന്തിയിൽ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം ; കോണ്‍ഗ്രസ് ജില്ലാ നേതാവ് കസ്റ്റഡിയിൽ

0
തിരുവനന്തപുരം: ചേന്തിയിൽ മുഖ്യമന്ത്രി വി ഡി സതീശന്‍റെ വാഹനം തടഞ്ഞു നിർത്തിയ...

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...