പരിക്കേറ്റ സാരസ കൊക്കിനെ പരിചരിച്ച് ഭേദമാക്കിയ യുവാവിനെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

അമേത്തി: പരിക്കേറ്റ സാരസ കൊക്കിനെ പരിചരിച്ച് ഭേദമാക്കിയ യുവാവിനെതിരെ കേസ്. ഉത്തര്‍ പ്രദേശിലെ അമേത്തിയിലാണ് സംഭവം. അമേത്തിയിലെ മന്ദേഖ ഗ്രാമത്തില്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്ന ആരിഫ് ഖാന്‍ ഗുര്‍ജാന്‍ എന്ന യുവാവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തത്. അസിസ്റ്റന്റ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ (ഗൗരിഗഞ്ച്) രണ്‍വീര്‍ സിംഗ് നല്‍കിയ നോട്ടീസ് പ്രകാരം, വന്യജീവി സംരക്ഷണ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

ആരിഫ് എവിടെപ്പോയാലും പക്ഷി പിന്നാലെ പറന്നെത്തുന്ന കാഴ്ച സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അതിനു പിന്നാലെ ആരിഫിന്റെ വീട്ടില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എത്തുകയും ആരിഫിനോടും കൊക്കിനോടും ഒപ്പമുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. അതിന് തൊട്ടു പിന്നാലെ ആരിഫിന്റെ വീട്ടിലെത്തിയത് വനം വകുപ്പ് ഉദ്യോഗസ്ഥരാണ്. മാര്‍ച്ച് 21ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൊക്കിനെ ആരിഫിന്റെ വീട്ടില്‍ നിന്ന് കൊണ്ടുപോയി. പക്ഷിയെ റായ്ബറേലിയിലെ സമസ്പുര്‍ പക്ഷി സങ്കേതത്തില്‍ വിട്ടിരിക്കുകയാണെന്ന് വനം വകുപ്പ് അറിയിച്ചു. പക്ഷിയെ കൊണ്ടുപോയതിന് ശേഷം സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് വാര്‍ത്താസമ്മേളനം നടത്തി വനംവകുപ്പിന്റെ നടപടിയെ അപലപിക്കുകയും പ്രധാനമന്ത്രിയുടെ വസതിയിലെ മയിലുകളെ കൊണ്ടുപോകാന്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് ധൈര്യമുണ്ടോയെന്ന് പരോക്ഷമായി ചോദിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...