തനിക്കെതിരെ കേസെടുത്തത് ശരിയായ നടപടി ; തെറ്റ് പൂര്‍ണമായും ബോധ്യപ്പെട്ടെന്ന് ബാബു

For full experience, Download our mobile application:
Get it on Google Play

വാളയാര്‍ : നിരോധിത മേഖലയായ ചെറാട് മലയില്‍ കയറിയതിന് ബാബുവിന്റെ പേരില്‍ വനം വകുപ്പ് കേസ്സെടുത്തു. അനുവാദമില്ലാതെ മലമ്പുഴ ചെറാട് മലയില്‍ കയറിയതിന് വനംവകുപ്പ് തനിക്കെതിരെ കേസെടുത്തത് ശരിയായ നടപടിയാണെന്നും തെറ്റ് പൂര്‍ണമായും ബോധ്യപ്പെട്ടെന്നും ബാബു പറഞ്ഞു. അനുമതിയില്ലാതെ ഇനിയാരും മല കയറാന്‍ മുതിരരുതെന്നും ബാബു അഭ്യര്‍ത്ഥിച്ചു. വനത്തില്‍ അതിക്രമിച്ച് കടന്നതിന് ബാബുവിനെതിരെ കേരള ഫോറസ്റ്റ് ആക്ട് 27 പ്രകാരം വാളയാര്‍ റേഞ്ച് ഓഫീസറാണ് കേസ് എടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രിയിലും കൂടുതല്‍ പേര്‍ മല കയറുന്ന സാഹചര്യമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബാബുവിന് എതിരെ കേസ് എടുത്തത്. ഇനി മല കയറുന്നവര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുമെന്നും വനംവകുപ്പ് വ്യക്തമാക്കി. ബാബുവിന് ഒപ്പം മല കയറിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. കൂര്‍മ്പാച്ചി മലയില്‍ കയറിയ ബാബുവിനെതിരെ കേസെടുക്കാമെന്നും ബാബു ബുദ്ധിമോശം കാണിച്ചതുകൊണ്ട് കൂടുതല്‍ ആളുകള്‍ അത് അവസരമാക്കി എടുക്കുകയാണെന്നും ഉമ്മ റഷീദ നേരത്തേ പ്രതികരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഷോൺ ജോർജ്

0
കോട്ടയം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണ ടിയ്ക്കുമെതിരെ...

പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു

0
പാലക്കാട്: പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു. കോട്ടായിയിലെ...

കുളത്തിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് മധ്യവയസ്‌കൻ

0
തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീവരാഹം കുളത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച മധ്യവയസ്കനെ...

പുതിയ കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപനം ഉടനില്ല ; ഓണത്തിന് ശേഷം ഉണ്ടാകുമെന്ന് സൂചന

0
ഡൽഹി : പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും...