വന്യമൃഗ ശല്യം പരിഹരിക്കുന്നതിൽ വനം വകുപ്പ് അലംഭാവം കാട്ടുന്നു ; പി ആർ ഗോപിനാഥൻ

For full experience, Download our mobile application:
Get it on Google Play

കോന്നി : ആധുനിക ജീപ്പുകളും മറ്റ് സംവിധാനങ്ങളും സംസ്ഥാന സർക്കാർ നൽകിയിട്ടും സാധാരണക്കാരായ ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വന്യ മൃഗ ശല്യം നിയന്ത്രിക്കാൻ വനം വകുപ്പ് അലംഭാവം കാട്ടുന്നുവെന്ന് സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ പറഞ്ഞു. രൂക്ഷമായ വന്യ മൃഗ ശല്യം പരിഹരിക്കുക, കർഷകർക്കും മനുഷ്യ ജീവനും സംരക്ഷണം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി പി ഐ കൂടൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോന്നി ഡി എഫ് ഒ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലഞ്ഞൂർ, കൂടൽ മേഖലകളിൽ ജനവാസ മേഖലകളിൽ വന്യ മൃഗ ശല്യം ഏറി വരികയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഭരിക്കുമ്പോൾ പത്ത് വർഷം വനം വകുപ്പ് കൈകാര്യം ചെയ്ത പാർട്ടിയാണ് സി പി ഐ. നാട്ടിൽ വർധിച്ചുവരുന്ന വന്യ മൃഗ ശല്യത്തിന് പരിഹാരം കാണുവാൻ വനം വകുപ്പ് തയ്യാറാകണം. ഇത് മനുഷ്യ ജീവന്റെ പ്രശ്നമാണ്. ഇത് പരിഹരിക്കേണ്ടത് വനം വകുപ്പിന്റെ കടമയാണ്. മറ്റൊരു വകുപ്പുകൾക്കും ഇല്ലാതെ വനം വകുപ്പിന് സംസ്ഥാന സർക്കാർ എല്ലാ ആധുനിക സംവിധാനങ്ങളും ഒരുക്കി നൽകിയിട്ടുണ്ട്. നാട്ടിൽ ക്രമ സമാധാനം നിയന്ത്രിക്കുന്ന പോലീസിന് ഇല്ലാത്ത ആധുനിക വാഹനങ്ങൾ വനം വകുപ്പിന് സർക്കാർ നൽകിയിട്ടുണ്ട്.

ദുർഘടമായ ഏത് വന മേഖലയിലും കടന്നുചെല്ലുവാൻ ശേഷിയുള്ള വാഹനങ്ങൾ ആണ് വനം വകുപ്പിന് സർക്കാർ നൽകിയിട്ടുള്ളത്. ഈ സൗകര്യങ്ങൾ എല്ലാം സർക്കാർ ഒരുക്കി നൽകിയിട്ടും ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ വനം വകുപ്പ് അധികൃതർക്ക് കഴിയുന്നില്ല. വനത്തിനുള്ളിൽ നടക്കുന്ന കാര്യങ്ങളെകുറിച്ച് വ്യക്തമായ പഠനങ്ങൾ നടക്കുന്നില്ല. സി പി ഐ കൂടൽ മണ്ഡലത്തിന്റെ പരിധിയിലെ പോത്തുപാറ, കല്ലേലി, കൊക്കാത്തോട്, കുളത്തുമൺ തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം കഴിഞ്ഞ കുറച്ച് കാലങ്ങളായി കാട്ടാനകൾ വിഹരിക്കുന്നുണ്ട്. നിരവധി കാർഷിക വിളകൾ ആണ് ഈ പ്രദേശങ്ങളിൽ കാട്ടാന നശിപ്പിച്ചിട്ടുള്ളത്. ലക്ഷക്കണക്കിന് രൂപയുടെ വരുമാന നഷ്ടമാണ് കർഷകർക്ക് ഇതുമൂലം സംഭവിക്കുന്നത്. എന്നാൽ ഈ കർഷകർക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകുവാൻ വനം വകുപ്പ് തയ്യാറാകുന്നില്ല. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുവാൻ വനം വകുപ്പിന് വന സംരക്ഷണ സമിതികളെ പ്രയോജനപ്പെടുത്താമായിരുന്നിട്ടും ഇതിനും കഴിയുന്നില്ല.

ഈ പ്രശ്നങ്ങൾക്ക് എല്ലാം പരിഹാരം കാണുവാൻ വനം വകുപ്പ് ബാധ്യസ്ഥമാണെന്നും അദ്ദേഹം വ്യക്തമാക്കി. സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം പി മണിയമ്മ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ കൂടൽ മണ്ഡലം സെക്രട്ടറി സന്തോഷ്‌ കൊല്ലൻപടി, ജില്ലാ കൗൺസിൽ അംഗങ്ങളായ അഡ്വ കെ എൻ സത്യാനന്ദപണിക്കർ, വിജയ വിൽസൺ, മങ്ങാട് സുരേന്ദ്രൻ, മിനിമോഹൻ, മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം റ്റി തുളസീധരൻ, എ ഐ റ്റി യു സി മണ്ഡലം സെക്രട്ടറി സുബാഷ് കുമാർ, എ ഐ വൈ എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി അജിത് ശാന്തകുമാർ, എ വൈ എഫ് മണ്ഡലം സെക്രട്ടറി ഹനീഷ് ആർ, മഹിളാ സംഘം മണ്ഡലം പ്രസിഡന്റ് ബി പ്രമീള, സെക്രട്ടറി മഞ്ജു ബിനു, കിസാൻ സഭ കൂടൽ മണ്ഡലം സെക്രട്ടറി സേതുകുമാർ, പ്രസിഡന്റ് രാജൻ ഉണ്ണിത്താൻ, ലോക്കൽ സെക്രട്ടറിമാരായ എ ഷാജഹാൻ, അനന്തവിഷ്ണു, എ മോഹനൻ, സതീശൻ പാലമല തുടങ്ങിയവർ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശശി തരൂരിന് മറുപടിയുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണു​ഗോപാൽ

0
ആലപ്പുഴ: ശശി തരൂരിന് മറുപടിയുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണു​ഗോപാൽ....

വിവാഹംകഴിഞ്ഞ് ഏഴുവർഷത്തിനുശേഷം ഭാര്യ അസ്വാഭാവികമായി മരിച്ചാലും സ്ത്രീധനപീഡനത്തിൽ കേസെടുക്കാമെന്ന് കോടതി

0
അലഹാബാദ്: വിവാഹംകഴിഞ്ഞ് ഏഴുവർഷത്തിനുശേഷം ഒരു സ്ത്രീ അസ്വാഭാവികമായി മരണപ്പെടുകയും അവർ സ്ത്രീധനത്തിന്റെ...

കോഴിക്കോട് നിന്ന് 12 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

0
കോഴിക്കോട്: കുന്ദമംഗലത്ത് നിന്ന് 12 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി....

മഴയുടെ ശക്തി കുറയുന്നു ; നാളെ മുതല്‍ ഒരു ജിയിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ...